ഫാസിസ്റ്റ് സർക്കാർ ജനാധിപത്യത്തെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നുവെന്ന് തേജസ്വി യാദവ്

. കൽപ്പറ്റ: ഫാസിസ്റ്റ് സർക്കാർ ജനാധിപത്യത്തെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നുവെന്ന് തേജസ്വി യാദവ്. വർഗ്ഗീയതക്കെതിരെയും സാമൂഹ്യനീതിക്ക് വേണ്ടിയും ഫാസിസ്റ്റ് സർക്കാരിനെ പരാജയപ്പെടുത്താൻ എൽ.ജെ.ഡിയും ആർജെ.ഡിയും ഒന്നിച്ച് പ്രവർത്തിക്കുമെന്ന് ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്‌ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
എം.വി.ശ്രേയാംസ് കുമാറിൻ്റെ വസതിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതര കക്ഷികളുടെ യോജിച്ചുള്ള മുന്നേറ്റം കാലഘട്ടത്തിൻ്റെ ആവശ്യമാണന്ന് വീരേന്ദ്രകുമാർ സ്മൃതി സ്തൂപം സന്ദർശിച്ച ആർ.ജെ.ഡി.നേതാക്കൾ പറഞ്ഞു.
രാജ്യം ഇന്ന് വല്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് പറഞ്ഞ തേജസ്വിയാദവ് വർഗ്ഗീയതക്കെതിരെയാണ് പ്രധാന പോരാട്ടം ഉണ്ടാവേണ്ടതെന്ന് ഓർമ്മിപ്പിച്ചു. ജാതി സെൻസസല്ല എത്ര പേർ തൊഴിലില്ലാത്തവരുണ്ട് എന്ന വികസന സെൻസസ് ആണ് വേണ്ടതെന്നും പറഞ്ഞു.
കൽപ്പറ്റ പുളിയാർ മലയിൽ എം- പി.വീരേന്ദ്രകുമാറിൻ്റെ സ്മൃതി സ്തൂപം സന്ദർശിച്ച് പുഷ്പാർച്ചന നടത്തി സ്തൂപത്തിന് ചുറ്റും മരത്തൈകൾ നട്ട ശേഷമാണ് എം.വി ശ്രേയാംസ് കുമാറിൻ്റെ വസതിയിൽ തേജസ്വിയാദവും ആർ.ജെ.ഡി.രാജ്യ സഭാ നേതാവ് മനോജ് ജാ എം.പി.യും മാധ്യമ പ്രവർത്തകരെ കണ്ടത്
തൻ്റെ പിതാവും എം.പി. വീരേന്ദ്രകുമാറും ഒരു കാലത്ത് ഒരുമിച്ച് പോരാടിയവരാണന്നും ഒരു മരത്തിൻ്റെ ശാഖകൾ എന്ന പോലെ ഇനിയും ഒരുമിച്ച മക്കളായ തങ്ങൾ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എൽ.ജെ.ഡി-ആർ.ജെ.ഡി. ലയന സാധ്യതയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതായാണ് നേതാക്കൾ നൽകുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Previous post മരത്തിൽ നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു
Next post ഹിന്ദുത്വ ആശയങ്ങൾക്ക്‌ മുമ്പിൽ പ്രധാനമന്ത്രി സാഷ്‌ടാംഗം പ്രണമിക്കുന്നു: കെ കെ ശൈലജ
Close

Thank you for visiting Malayalanad.in