സിദ്ദിഖ് കൊലപാതകം: പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും

മലപ്പുറം : ഹോട്ടല്‍ ഉടമ സിദ്ദിഖിനെ ഹണി ട്രാപ്പിനിടെ കൊലപ്പെടുത്തിയ കേസില്‍ റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാൻ പൊലീസ് ഇന്ന് അപേക്ഷ നല്‍കും.കസ്റ്റഡി ലഭിച്ചാല്‍ പ്രതികളായ ഷിബിലി, ആഷിക്, ഫര്‍ഹാന എന്നിവരെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും. കൊലപാതകം നടന്ന കോഴിക്കോട്ടെ ഹോട്ടല്‍, ഇലട്രിക് കട്ടര്‍, ട്രോളി എന്നിവ വാങ്ങിയ കട, അട്ടപ്പാടി ചുരം തുടങ്ങിയ ഇടങ്ങളിലാണ് തെളിവെടുപ്പ് നടത്തേണ്ടത്.കൃത്യം നടത്തിയ ശേഷം രക്ഷപെടാൻ പ്രതികള്‍ക്ക് ആരെങ്കിലും സഹായം നല്‍കിയോ എന്നതില്‍ കൂടുതല്‍ വ്യക്തത വേണം. ഇതിനായി പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *