കേരള എഫ്.പി.ഒ. കൺസോർഷ്യത്തിൻ്റെ നേതൃത്വത്തിൽ കാർഷിക സെമിനാറും വിത്ത് കൈമാറ്റവും നടത്തി

.
കൽപ്പറ്റ : കാർഷികോൽപ്പാദക കമ്പനികളുടെ സംയുക്ത കൂട്ടായ്മയായ കേരള എഫ്.പി.ഒ. കൺസോർഷ്യത്തിൻ്റെ നേതൃത്വത്തിൽ കാർഷിക സെമിനാറും വിത്ത് കൈമാറ്റവും നടത്തി. കൽപ്പറ്റ എൻ.എം.ഡി.സി. ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. സർക്കാർ സബ്സിഡിയോടെ കാർഷിക യന്ത്രോപകരണങ്ങൾ വാങ്ങുന്നതിനുള്ള പദ്ധതി വിശദാംശങ്ങൾ, ജൈവ കൃഷി, ഫുഡ് ടെക്നോളജി, എഫ്.പി.ഒ.യിലൂടെ കർഷകന് അധിക വരുമാനം, കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാൻ കാർബൺ ന്യൂട്രൽ കൃഷി തുടങ്ങിയ വിഷയങ്ങളാണ് സെമിനാറിൽ ചർച്ച ചെയ്തത് .സ്‌പൈസെസ് പ്രൊഡ്യൂസർ കമ്പനി (എസ്. പി.സി)യുടെ സഹകരണത്തോട് കൂടെ ആണ് പരിപാടി സംഘടിപ്പിച്ചത്. വിത്തുകളുടെ പ്രദർശനവും വിൽപ്പനയും നടത്തി.നഗരസഭ ചെയർമാൻ കെയം തൊടിമുജീബ് പരിപാടി ഉദ്ഘാടനം ചെയ്തു. എഫ്‌.പി.ഒ. കൺസോർഷ്യം സംസ്ഥാന പ്രസിഡണ്ട് സാബു പാലാട്ടിൽ അധ്യക്ഷത വഹിച്ചു. എൻ.എം.ഡി.സി. മുൻ ചെയർമാൻ സൈനുദ്ദീൻ, നെക്സ്റ്റോറ്റോർ. ഗ്ലോബൽ ടെക് സി.ഇ.ഒ. കെ.രാജേഷ്, എസ്.പി സി.സി.ഇ.ഒ. മിഥുൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പാഠപുസ്തകങ്ങൾ കാവിവൽക്കരിക്കാനും കച്ചവടവൽക്കരിക്കാനുമുള്ള കേന്ദ്രസർക്കാർ നീക്കം തുറന്നുകാട്ടി ജനകീയ വിദ്യാഭ്യാസ സമിതിയുടെ കാൽനട ജാഥകൾ
Next post തോട്ടം തൊഴിലാളികളുടെ കുലി വർദ്ധിപ്പിക്കണം: എൻ.ഡി.അപ്പച്ചൻ
Close

Thank you for visiting Malayalanad.in