ഇലക്ട്രിക് പോസ്റ്റിലിടിച്ച് തകർന്ന പോസ്റ്റുമായി ലോറി ഓടിയത് 8കിലോമീറ്റർ
പേരിയ 35ാമൈലിൽ ഇന്നലെ രാത്രി ഏകദേശം 12.30 നാണ്. ലോറി പോസ്റ്റിലിടിച്ചത്. തുടർന്ന്. ലോറി ഡ്രൈവർ പോസ്റ്റോടുകൂടി വണ്ടി ചന്ദനത്തോട് വരെ ഓടിച്ച് പോയി. ഇന്നലെ പേരിയ ആലാർ കവലയ്ക് സമീപം മറ്റൊരു വാഹനവും പോസ്റ്റ് തകർത്ത് നിർത്താതെ പോയതായി നാട്ടുകാർ പറയുന്നു. കൊട്ടിയൂർ പാൽചുരം റോഡ് അടച്ചത് കൊണ്ട് വാഹനങ്ങളെല്ലാം പേര്യ വഴിയാണ് പോകുന്നത്.