തുടർച്ചയായി മൂന്നാം വർഷവും 100 ശതമാനം വിജയത്തിളക്കവുമായി പനങ്കണ്ടി എച്ച് എസ് എസ്. 79കുട്ടികൾ പരീക്ഷ എഴുതിയതിൽ 60 ശതമാനം പേരും ഗോത്രവിഭാഗത്തിൽപ്പെടുന്നവരാണെന്നതും വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. 9 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. വിദ്യാർത്ഥികളെ പി.ടി.എ. യും അധ്യാപകരും അഭിനന്ദിച്ചു