വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടറായി ഫാദർ ജിനോജ് പാലത്തടത്തിൽ ചുമതലയേറ്റു

വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിക്ക് പുതിയ ഡയറക്ടർ മാനന്തവാടി: മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ(WSSS) ഡയറക്ടറായി ഫാദർ ജിനോജ് പാലത്തsത്തിൽ ചുമതലയേറ്റു.കഴിഞ്ഞ 49 വർഷങ്ങളായി, വയനാട് ജില്ലയിലെയും സമീപ ജില്ലകളിലെയും, സഭയുടെ കാരുണ്യ പ്രവർത്തികളുടെ മുഖമാണ് വയനാട് സോഷ്യൽ സർവീസസ് സൊസൈറ്റി. കേന്ദ്ര സംസ്ഥാന ഗവൺമെന്റ്,ഗവൺമെന്റ് ഇതര ഏജൻസികളുടെ പദ്ധതി നിർവഹണ സഹായ ഏജൻസിയായി കഴിഞ്ഞ 49 വർഷത്തോളം, സമൂഹത്തിലെ സ്ത്രീകൾ,കുട്ടികൾ,ഗോത്ര വിഭാഗത്തിലെ ആളുകൾ, കർഷകർ, എന്നിവരെ കൈപിടിച്ചുയർത്തി അവരുടെ സാമൂഹികവും സാംസ്കാരികവുമായ വളർച്ചയിൽ, നിർണായകമായ സ്വാധീനം ചെലുത്താൻ WSSS നു കഴിഞ്ഞിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജൈവ കർഷക സംരംഭമായ, ബയോവിൻ ആഗ്രോ റിസർച്ച്, വയനാട്ടിലെ ആദ്യത്തെ കമ്മ്യൂണിറ്റി റേഡിയോ ആയ റേഡിയോ മാറ്റൊലി, നീലഗിരി ഡെവലപ്മെന്റ് സൊസൈറ്റി (NDS),ബോയ്സ് ടൗൺ ഹെർബേറിയം, എന്നിവ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ കഴിഞ്ഞ 49 വർഷത്തെ വളർച്ചയുടെ നാഴികക്കല്ലുകളാണ്. പിന്നോക്ക ജില്ലകളിലെ, ഏറ്റവും നല്ല സാമൂഹിക സേവന പ്രവർത്തനങ്ങൾക്കുള്ള യുണൈറ്റഡ് നേഷൻസിന്റെ (UN) പ്രത്യേക അവാർഡ് കിട്ടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post നഞ്ചൻകോട് വാഹനാപകടത്തിൽ മലയാളി മരിച്ചു
Next post ആകാശ് ബൈജൂസ് വിദ്യാര്‍ഥികള്‍ പയ്യാമ്പലം ബീച്ച് ശുചീകരിച്ചു
Close

Thank you for visiting Malayalanad.in