ശോഭയുടെ മരണം: ഒരു പ്രതിയെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

മാനന്തവാടി: പയ്യംമ്പള്ളി കുറുക്കൻമൂല കളപ്പുര കോളനിയിലെ ശോഭ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ ഷേക്കേറ്റ് മരിച്ചസംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. പയ്യംമ്പള്ളി കുറുക്കൻമൂല മഞ്ഞൂരാൻ ജിജോ എന്ന കുഞ്ഞാവയെയാണ് അറസറ്റ്‌ ചെയ്തത്. ലോക്കൽ പോലീസ് ആണ് കേസ് ആദ്യം അന്വേഷിച്ചിരുന്നത്. കൃഷിയിടത്തിൽ വൈദ്യുതി ഷോക്ക് വെച്ചിരുന്ന സ്ഥലമുടമയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കേസന്വേഷണത്തിൽ തൃപ്തിയില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് കേസ് വയനാട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വോഷണത്തിൽ മരണപ്പെട്ട യുവതിക്ക് പ്രതി നൽകിയ മൊബൈൽ ഫോണും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പ്രതിയെ കേസിന്റെ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനായ കാസർഗോഡ് ഡി സി ആർ ബി ഡി.വൈ.എസ്.പി സി.എ. അബ്ദുൾ റഹിം അറസ്റ്റ് ചെയ്തത്. കേസിന്റെ അന്വേഷണ സംഘത്തിൽ എസ്.സി.പി.ഒ. പത്മകുമാർ, സി പി ഒ മാരായ ജിൻസ് കെ.ജെ, വിപിൻ വി, അജ്ഞന കെ എസ് എന്നിവർ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു പരിക്കേൽപ്പിച്ച് സ്വർണ്ണം കവർന്ന പ്രതി പിടിയിൽ
Next post സ്വർണ്ണപ്പണയ തട്ടിപ്പ് മാനന്തവാടി ഡി.വൈ.എസ് പി.അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി
Close

Thank you for visiting Malayalanad.in