ഒരു ദിനം വേറിട്ടതാക്കി ഗുരുകുലത്തിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം

ദ്വാരക ഗുരുകുലം കോളേജിലെ 2014 – 16 വർഷത്തെ കുട്ടികൾ ഓർമ്മകൾ പെയ്തിറങ്ങിയ കലാലയ മുറ്റത്ത് ഒരിക്കൽ കൂടി ഒത്തുചേർന്ന് വിദ്യാർത്ഥികളായി മാറി. വാഹനാപകടത്തെ തുടർന്ന് ശാരീരിക അവശത അനുഭവിക്കുന്ന കുട്ടുകാരനെയും ഒപ്പം കൂട്ടി പാട്ടും കഥകളുമായി ഒരു ദിനം വേറിട്ടതാക്കി. പരിപാടികൾക്കൊടുവിൽ രോഗബാധിതയായ കുട്ടുകാരിയെ തേടി അവരുടെ വീട്ടിലേക്ക് അധ്യാപകരും കുട്ടികളുമെത്തിയപ്പോൾ തിരികെ എന്ന പേര് അർത്ഥപൂർണ്ണമായി. പരിപാടികൾക്ക് കോളേജ് പ്രിൻസിപ്പൽ ഷാജൻ ജോസ് അധ്യാപകരായ മുരളി ടി.എൻ ,ധന്യ ആർ.എസ് വിദ്യാർത്ഥി പ്രതിനിധികളായ നന്ദഗോപൻ. മുബീന താജിന, ദീപ, അഞ്ജു, ആൽബിൻ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഷീനാ ദിനേശ്‌ ഏഷ്യ- പസഫിക് മാസ്റ്റേഴ്സ് ഗെയിംസിൽ രണ്ട് വെള്ളി മെഡലുകൾ
Next post തൊഴിലുറപ്പു പദ്ധതി പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
Close

Thank you for visiting Malayalanad.in