ഷീനാ ദിനേശ്‌ ഏഷ്യ- പസഫിക് മാസ്റ്റേഴ്സ് ഗെയിംസിൽ രണ്ട് വെള്ളി മെഡലുകൾ

മാനന്തവാടി: വെള്ളമുണ്ട ഒഴുക്കൻ മൂല സ്വദേശി ഷീനാ ദിനേശ്‌ ഏഷ്യൻ പസഫിക് മാസ്റ്റേഴ്സ് ഗെയിംസിൽ രണ്ട് വെള്ളി മെഡലുകൾ. ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യൻ പസഫിക് മാസ്റ്റേഴ്സ് ഗെയിംസിൽ ഇന്ത്യയ്ക്കു വേണ്ടി രണ്ട് വെള്ളി മെഡലുകൾ നേടി വയനാട് വെള്ളമുണ്ട സ്വദേശിനി ഷീന ദിനേശൻ. ഹർഡിൽസിലും, ഹാർമർ ത്രോയിലും ആണ് രണ്ടാംസ്ഥാനം നേടി മെഡലുകൾ കരസ്ഥമാക്കിയത്. ഈ വർഷം അമേരിക്കയിൽ വെച്ച് നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള യോഗ്യതയും ഇവർ കരസ്ഥമാക്കി.ഷീന നിരവധി മാസ്റ്റേഴ്സ് ഗെയിംസിൽ മെഡലുകൾ നേടിയിട്ടുണ്ട്. ഉത്തർപ്രദേശിലെ വാരാണസിയിൽ ഫെബ്രുവരിയിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് അത് ലറ്റിക്‌സിൽ, രണ്ടു ഗോൾഡ്, രണ്ടു സിൽവർ, രണ്ടു ബ്രോൺസ് നേടിയാണ് ഏഷ്യൻ മത്സരത്തിന് അർഹയായത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വനിതാ ഡോക്ടർ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ബഹളം: രോഗിക്കെതിരെ പോലീസ് കേസ്
Next post ഒരു ദിനം വേറിട്ടതാക്കി ഗുരുകുലത്തിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം
Close

Thank you for visiting Malayalanad.in