പ്രതിഷേധമിരമ്പി എ.കെ.ജി.സി.എ.യുടെ കലക്ട്രേറ്റ് മാർച്ച്: സംസ്ഥാന വ്യാപക സമരം തുടങ്ങി.

ചെറുകിട കരാറുകാരെ ഒഴിവാക്കി ഊരാളുങ്കലിനെ മാത്രം വളർത്തുന്ന സർക്കാർ നടപടിയിൽ പ്രതിഷേധം ശക്തം. ആൾ കേരള ഗവ: കോൺട്രാക്ടേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കരാറുകാർ വിവിധ ജില്ലകളിൽ കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തി.
വയനാട് ജില്ലയിൽ നിർമ്മാണ മേഖലയിൽ പ്രതിസന്ധി നേരിടുകയാണന്ന് ഇവർ ആരോപിച്ചു. നിർമാണ സാമഗ്രികളുടെ വില ഏകീകരിക്കുക , സർക്കാർ നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സർക്കാർ കരാറുകാർ കളക്ട്രേറ്റിനു മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്.

ധർണ്ണയുടെ ഉദ്ഘാടനം എ.കെ.ജി.സി.എ. വയനാട് ജില്ലാ ട്രഷറർ ഷാജി വി.ജെ. നിർവഹിച്ചു. പി.ഡബ്ബ്യു.ഡി മന്ത്രി നൽകിയ ഉറപ്പ് പാലിക്കുക,റെയ്റ്റ് വിഷൻ നടപ്പിലാക്കുക, ക്വാറി, ക്രഷർ, ഉൽപന്നങ്ങളുടെ വില നിയന്ത്രിക്കുക, അധികരിച്ച ടാറിന്റെ വില നൽകുക, പി.ഡബ്ബ്യു ഡി ലൈസൻസ് പുതുക്കാൻ വേണ്ടി ബാങ്ക് ഗ്യാരണ്ടി കേപ്പബിളിറ്റി സർട്ടിഫിക്കറ്റും നൽകുക, അടഞ്ഞു കിടക്കുന്ന ക്വാറികൾ തുറന്ന് പ്രവർത്തിക്കുക, നദികളിലെ മണൽ വാരുന്നതിന് അനുവാദം നൽകുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്. ധർണ്ണയിൽ എം.പി.സണ്ണി അധ്യക്ഷത വഹിച്ചു. പി.കെ.അയൂബ്,കെ എം കുര്യാക്കോസ്, ജോസ് കാട്ടുപാറ, ടി.വി.സിദ്ധിഖ്, പി.ജെ. ആന്റെണി , കെ.ബി.ഹരീഷ് ,തോമസ് വല്യ പടിക്കൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മാതൃകാ വാടക നിയമം സംസ്ഥാനത്ത് നടപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷൻ
Next post അസ്മിയയുടെ മരണം കൂടുതൽ അന്വേഷണത്തിലേക്ക്:പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി
Close

Thank you for visiting Malayalanad.in