താനൂർ വിനോദ സഞ്ചാര ബോട്ടപകടം; മരണം 18 ആയി ഉയർന്നു: മരിച്ചവരിൽ ആറ് കുട്ടികൾ.

മലപ്പുറം : വിനോദ സഞ്ചാരത്തിനിടെ താനൂരിലുണ്ടായ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. മരിച്ചവരിൽ ആറ് കുട്ടികൾ ഉൾപ്പെടുന്നു. ഇതുവരെ 15 പേരെയാണ് രക്ഷപ്പെടുത്തിയത്. ഏതാണ്ട് 5 പേരെക്കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. 40 പേരാണ് ബോട്ടിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുകയാണെന്ന് ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ അറിയിച്ചു. ഹൗസ് ബോട്ടായതിനാൾ കൂടുതൽ ആളുകൾ അപകടത്തിൽപ്പെട്ടിരിക്കുകയാണ്. ഫയർഫോഴ്സിന്റെ നാല് യൂണിറ്റാണ് നിലവിൽ സ്ഥലത്തുള്ളതെന്നും കൂടുതൽ ആളുകളെ ആവശ്യമെങ്കിൽ എത്തിക്കുമെന്നും ബി. സന്ധ്യ വ്യക്തമാക്കി.
വിനോദ സഞ്ചാരികൾ സഞ്ചരിച്ച ബോട്ട് ആണ് മറിഞ്ഞത്. നിരവധി പേർ അപകടത്തിൽ പെട്ടിട്ടുണ്ട്. രക്ഷാ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്. പരപ്പനങ്ങാടി, താനൂർ, തിരൂർ, തിരൂരങ്ങാടി എന്നീ സ്ഥലങ്ങളിലെ ആശുപത്രികളിലാണ് പരിക്കേറ്റവരിൽ പലരെയും പ്രവേശിപ്പിച്ചിട്ടുള്ളത്. വൻ ജനക്കൂട്ടവും വാഹനങ്ങളും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നതിനാൽ പൊതുജനം അപകടസ്ഥലത്തേക്ക് പോകാതെ സഹകരിക്കണമെന്ന് പൊലീസ് അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ. 20 പേർക്ക് മാത്രം കയറാവുന്ന ബോട്ടിൽ 40 ലധികം ആളുകൾ കയറിയതാണ് അപകട കാരണമെന്ന് പറയപ്പെടുന്നു .നിയന്ത്രിത സമയം കഴിഞ്ഞും ബോട്ട് സവാരി നടത്തിയതായി പറയപ്പെടുന്നു.അടുത്ത കാലത്ത് പുതിയ ടൂറിസം കേന്ദ്രമായി വളർന്ന സ്ഥലമാണിവിടം.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഫാദര്‍ ജേക്കബ് മിഖായേല്‍ പുല്ല്യാട്ടേല്‍ നിര്യാതനായി.
Next post ചക്കയ്ക്കും കാപ്പിക്കും പുതിയ കര്‍ഷക കമ്പനി കൃഷിമന്ത്രി നാളെ ( ചൊവ്വാഴ്ച) ഉദ്ഘാടനം ചെയ്യും
Close

Thank you for visiting Malayalanad.in