ഫാദര്‍ ജേക്കബ് മിഖായേല്‍ പുല്ല്യാട്ടേല്‍ നിര്യാതനായി.

കൽപ്പറ്റ: യാക്കോബായ നുറിയാനി സഭയുടെ വര്‍ക്കിംഗ് കമ്മറ്റി അംഗമായ പുല്ല്യാട്ടേല്‍ ഫാദര്‍ ജേക്കബ് മീഖായേല്‍ (62) നിര്യാതനായി. ദീര്‍ഘനാളായി രോഗാവസ്ഥയിലായിരുന്നു അച്ചന്‍. മലബാര്‍ ഭദ്രാസനത്തിന്റെ സെക്രട്ടറി, കൗണ്‍സില്‍ അംഗം ഭദ്രാസന പി.ആര്‍.ഒ, മീനങ്ങാടി വെ.എം.സി.എ പ്രസിഡന്റ് എം.ജെ.എസ്.എസ്. അസോസിയേഷന്‍ വൈസ് പ്രസിഡന്റ്,ജെ.എസ്.വി.ബി.എസ് ഡയറക്ടര്‍, കേന്ദ്രകമ്മറ്റി അംഗം, തുടങ്ങി സണ്ടേസ്‌കൂളിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മിഷന്‍ ഓഫ് ജീസസ് ലൗ, ജെ.എസ്.സി മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് അച്ചന്‍ മുന്‍നിരയിലുണ്ടായിരുന്നു. ചൂണ്ടാലിപ്പുഴ സംരക്ഷണ സമിതിയുടെ കണ്‍വീനറായും മൈലമ്പാടി എ.എന്‍.എം യു.പി.സ്‌കൂള്‍ റിട്ടയേര്‍ഡ് പ്രധാനാദ്ധ്യാപകന്‍ ആയിരുന്നു. മെയ് 7 ന് ഞയറാഴ്ച 2-00 മണി മുതല്‍ അച്ചന്റെ ഇടവകപളളിയായ മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പൊതുദര്‍ശനത്തിന് വെക്കും ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും നടത്തപ്പെടും. 8-ാം തീയതി തിങ്കളാഴ്ച 10 മണിക്ക് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്തായും സഭയിലെ മെത്രാപ്പോലീത്താമാരായ മാത്യുസ് മോര്‍ അഫ്രേം, ഏലിയാസ് മോര്‍ യൂലിയോസ്, പൗലോസ് മോര്‍ ഐറേനിയോസ്, മാത്യൂസ് മോര്‍ തീമോത്തിയോസ് എന്നീ പിതാക്കന്‍മാര്‍ ശുശ്രൂഷകള്‍ക്ക് പ്രധാന കാര്‍മ്മികത്വം വഹിക്കും. 11 മണിക്ക് അനുസസ്മരണ സമ്മേളനം 12 മണിക്ക് കബറടക്ക ശ്രുശ്രൂഷയും നടത്തപ്പെടും യാക്കോബായ സഭയിലെ സീനിയര്‍ കോര്‍ എപ്പിസ്‌കോപ്പയായിരുന്ന വന്ദ്യ മീഖായേല്‍ അച്ചന്റെ മകനാണ്. ഭാര്യ വത്സ, മക്കള്‍ ഫാ. മീഖായേല്‍ ജേക്കബ് (വികാരി, സെന്റ് മേരീസ്, അമ്പുകുത്തി), മഞ്ജു ജേക്കബ് (കുവൈറ്റ്) മരുമക്കള്‍ അനിത, അശ്വിന്‍ ജോര്‍ജ് മംഗലാപുരം സഹോദരങ്ങള്‍: ലിസിമത്തായി, റെജി, ജോര്‍ജ്, സന്ധ്യ, പോള്‍സണ്‍, തോമസ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post അടുത്തയാഴ്ച റവന്യൂ മന്ത്രിയും കൃഷിമന്ത്രിയും വയനാട്ടിൽ
Next post താനൂർ വിനോദ സഞ്ചാര ബോട്ടപകടം; മരണം 18 ആയി ഉയർന്നു: മരിച്ചവരിൽ ആറ് കുട്ടികൾ.
Close

Thank you for visiting Malayalanad.in