തെളിവ് സമർപ്പിക്കുന്നവർക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ച് യൂത്ത് ലീഗ് കൽപ്പറ്റയിലും കൗണ്ടർ.

കൽപ്പറ്റ: മതം മാറി 32000 പേർ സിറിയയിലേക്ക് പോയെന്ന കേരളത്തിനെതിരെയുള്ള പ്രചരണത്തിൽ തെളിവ് സമർപ്പിക്കുന്നവർക്ക് ഒരുകോടി ഇനാം പ്രഖ്യാപിച്ച് മുസ്ലിം യൂത്ത് ലീഗ് വ്യാഴാഴ്ച രാവിലെ 11 മണിമുതൽ വൈകിട്ട് അഞ്ച് മണി വരെ വയനാട് ജില്ലാ യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ എച്ച്.ഐ.എം യൂ.പി സ്ക്കൂൾ പരിസരത്ത് കൗണ്ടർ സ്ഥാപിക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് എം.പി നവാസ്, സെക്രട്ടറി സി.എച്ച് ഫസൽ എന്നിവർ അറിയിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി നുണകൾ മാത്രം പറയുന്ന സംഘ് പരിവാർ ഫാക്ടറിയിലെ വലിയ നുണകളിൽ ഒന്നാണ് ലൗ ജിഹാദ് വഴി മതം മാറ്റി സിറിയയിലേക്ക് കടത്തി എന്ന ആരോപണം. കേരളത്തിൽ 32000 പേരെ ഇവ്വിധം മാറ്റി എന്ന് സംഘ് സ്പോൺസേർഡ് സിനിമ ആധികാരിക കണക്കുകൾ കയ്യിലുണ്ടെന്ന വാദത്തോടെയാണ് സംസാരിക്കുന്നത്. നട്ടാൽ കുരുക്കാത്ത ഇത്തരം നുണകൾ പ്രചരിപ്പിക്കുന്നവരെ തെളിവ് സമർപ്പിക്കാൻ വെല്ലുവിളിച്ചു കൊണ്ടാണ് യൂത്ത് ലീഗ് കൗണ്ടർ സ്ഥാപിക്കുന്നത്.സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ അഭിവാദ്യമർപ്പിച്ചു കൊണ്ട് സംസാരിക്കും

Leave a Reply

Your email address will not be published. Required fields are marked *

Previous post കാറിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 156 ഗ്രാം എം.ഡി.എം.എ പിടികൂടി .ദമ്പതികളടക്കം നാല് പേർ അറസ്റ്റിൽ
Next post കഞ്ചാവുമായി പെരിക്കല്ലൂരിൽ നിന്നും രണ്ട് യുവാക്കൾ പിടിയിൽ
Close

Thank you for visiting Malayalanad.in