കൽപ്പറ്റ നഗരസഭ ചിത്ര നഗരി പദ്ധതിക്ക് തുടക്കമായി

കൽപ്പറ്റ:- നഗരസഭ ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായുള്ള പദ്ധതി പ്രവർത്തനങ്ങളുടെ തുടർച്ചയായി നഗരസഭ വിഭാവനം ചെയ്യുന്ന ജനകീയ പങ്കാളിത്തത്തോടെയുള്ള ചിത്ര നഗരി പദ്ധതിക്ക് തുടക്കമായി. നഗരത്തിന്റെ പ്രധാന നിരത്തുകളിൾ പരസ്യ ബോർഡുകൾ കൊണ്ടും പോസ്റ്ററുകൾ കൊണ്ടും വൃത്തിഹീനമായി കിടക്കുന്ന ചുമരുകളും കലുങ്കുകളും ചിത്രം വരച്ച് മനോഹരമാക്കുന്നതാണ് പദ്ധതി.ബത്തേരിയിലെ ഗ്രീൻസ് ഇന്ത്യാ ചാപ്റ്ററിന്റെ സഹായത്തോടുകൂടിയും ജനകീയ പങ്കാളിത്തത്തോടെയുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ മുജീബ് കേയംതൊടി നിർവഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാരായ അഡ്വ. എ.പി. മുസ്തഫ, ജൈനാ ജോയി, സരോജിനി ഓടമ്പത്ത്, ജനപ്രതിനിധികളായ പി കുഞ്ഞുട്ടി, വിനോദ് കുമാർ, ആയിഷ പള്ളിയാലിൽ, റഹിയാനത്ത് വടക്കേതിൽ, ശ്രീജ ടീച്ചർ, നഗരസഭ സെക്രട്ടറി അലി അസ്ഹർ, ഗ്രീൻസ് ഇന്ത്യയുടെ ചിത്രകാരൻ ശ്രീ. റഷീദ്, പോൾ ബത്തേരി , ഹെൽത്ത് സൂപ്പർവൈസർ വിൻസന്റ്, ചിത്രകാരി ശരണ്യ, മുനിസിപ്പൽ ഉദ്യോഗസ്ഥർ, കണ്ടിജന്റ് ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കടബാധ്യത: വയനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തു.
Next post കാര്‍ഷിക ഉപകരണങ്ങളുടെ വിതരണോദ്ഘാടനം: സംഘാടക സമിതി രൂപീകരിച്ചു
Close

Thank you for visiting Malayalanad.in