പെൻഷൻ തുക കൃത്യമായി കിട്ടുന്നില്ല: തയ്യൽ തൊഴിലാളികൾ 25-ന് കലക്ട്രേറ്റ് മാർച്ച് നടത്തും.

കൽപ്പറ്റ: പെൻഷൻ തുക കൃത്യമായി കിട്ടുന്നില്ല. തയ്യൽ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്. ആൾ കേരള ടൈടലേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ 25-ന് കലക്ട്രേറ്റ് മാർച്ച് നടത്തും.

തയ്യൽ തൊഴിലാളികൾക്ക് മാസങ്ങളായി പെൻഷൻ തുക കൃത്യമായി കിട്ടുന്നില്ല. കിടപ്പു രോഗികൾ ഉൾപ്പടെ ഇതുമൂലം ബുദ്ധിമുട്ടിലാണ്. ഈ സാഹചര്യത്തിൽ പ്രക്ഷോഭമല്ലാതെ മറ്റ് മാർഗ്ഗങ്ങൾ മുന്നിലില്ലന്ന് എ.കെ.ടി.എ. ഭാരവാഹികൾ പറഞ്ഞു.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മെയ് 25-ന് നടക്കുന്ന കലക്ടേറ്റ് ധർണ്ണ വിജയിപ്പിക്കാൻ കൽപ്പറ്റയിൽ ചേർന്ന എ.കെ.ടി.എ. വൈത്തിരി താലൂക്ക് കൺവെൻഷൻ തീരുമാനിച്ചു..

നികുതി വർദ്ധനവ് പിൻവലിക്കുക ,പെൻഷൻ തുക കൃത്യമായി വിതരണം ചെയ്യുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കൺവെൻഷൻ എ.കെ. ടി.എ. സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു.വൈത്തിരി താലൂക്ക് പ്രസിഡണ്ട് കെ. ഔസേഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ.ആർ.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവയുടെ ആക്രമണം
Next post ധനകോടി ചിട്ടി ഉടമകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജീവനക്കാർ
Close

Thank you for visiting Malayalanad.in