മുത്തങ്ങയിൽ കാർ മരത്തിലിടിച്ച് അഞ്ച് പേർക്ക് പരിക്ക്

.
കൽപ്പറ്റ: കേരള-കർണാടക അതിർത്തിയായ
മുത്തങ്ങ വനത്തില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. നെല്ലിയമ്പം സ്വദേശി കളത്തുംപടിയില്‍ അഷറഫ് ദാരിമി(42), ഭാര്യ ജുബൈരിയ (35), മക്കളായ സിനാന്‍ (13), മുഹസിന്‍ (8), ഒരു വയസ്സുള്ള മുഹമ്മദ് അസാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം ബത്തേരിയിലെ സ്വകാര്യ അശുപത്രിയിലും തുടര്‍ന്ന് അഷറഫ് ദാരിമി, ജുബൈരിയ, സിനാന്‍ എന്നിവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. വൈകുന്നേരമാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പുഴമുടി കാറപകടത്തിൽ മരിച്ച മൂന്ന് പേരുടെയും മൃതദേഹങ്ങൾ വയനാട്ടിൽ നിന്നും സ്വദേശത്തേക്ക് കൊണ്ടുപോയി
Next post വയനാട്ടിൽ ഫാം ടൂറിസത്തിന് ഊന്നൽ നൽകണം; മൃഗസംരക്ഷണവകുപ്പ് സെമിനാർ
Close

Thank you for visiting Malayalanad.in