ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കൽപ്പറ്റയിൽ ഐക്ക ട്രേഡ് എക്സ്പോ 26-ന് തുടങ്ങും

. കൽപ്പറ്റ: ഇൻ്റീരിയർ എക്സ്റ്റീരിയർ ഡിസൈനേഴ്സ് ആൻ്റ് കൺസൾട്ടൻ്റ്സ് അസോസിയേഷൻ , ഐക്കയുടെ നേതൃത്വത്തിൽ ഏപ്രിൽ 26 മുതൽ കൽപ്പറ്റ ബൈപ്പാസിലെ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന ട്രേഡ് എക്സ്പോയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഏപ്രിൽ 30 വരെയാണ് അഞ്ച് ദിവസത്തെ ട്രേഡ് എക്സ്പോ നടക്കുന്നത്.നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് വയനാട്ടിൽ ആദ്യമായാണ് ഇങ്ങനെയൊരു പ്രദർശനം നടത്തുന്നത്.

2018. ൽ സ്ഥാപിതമായ ഇൻ്റീരിയർ എക്സ്റ്റീരിയർ ഡിസൈനേഴ്സ് ആൻ്റ് കൺസൾട്ടൻ്റ്സ് അസോസിയേഷന് കീഴിൽ വയനാട്ടിലെ നിർമ്മാണ മേഖലയിലെ 26 സ്ഥാപനങ്ങളാണുള്ളത്. പുതിയ ഡിസൈനുകളും നൂതന ആശയങ്ങളും ആധുനിക ഉൽപ്പന്നങ്ങളും ഉയർന്ന ഗുണനിലവാരമുള്ള നിർമ്മാണ സാമഗ്രികളും സാധാരണക്കാർക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ട്രേഡ് എക്സ്പോ നടത്തുന്നത്. ഒപ്പം അവധിക്കാല ആഘോഷത്തിനുള്ള പുതിയ സ്ഥലങ്ങളും അവസരങ്ങളും പരിചയപ്പെടുത്തുകയെന്നതും പരിപാടിയുടെ ലക്ഷ്യമാണ്.
ആർക്കിടെക്ചർ, കൺസ്ട്രക്ഷൻ, ഡിസൈൻ ആൻ്റ് ഡെക്കറേഷൻ, ബിൽഡിംഗ് മെറ്റീരിയൽസ്, ഫ്ളോറിംഗ് മെറ്റീരിയൽസ്, ഇൻറീരിയർ ആൻ്റ് എക്സ്റ്റീരിയർ മെറ്റീരിയൽസ്, ലാൻഡ്സ്കേപ്പ് മെറ്റീരിയലുകൾ, ഫർണ്ണിച്ചർ തുടങ്ങിയവയും എജു എക്സ്പോ, ഫുഡ് കോർട്ട് ,കുട്ടികൾക്കുള്ള കളിസ്ഥലം, അമ്യൂസ് മെൻ്റ് പാർക്ക്, ഫ്ളവർ ഷോ എന്നിവയും ഒരുക്കിയിട്ടുണ്ട്. നൂറിലധികം സ്റ്റാളുകൾ ഉണ്ട്. ദിവസേന കലാപരിപാടികളും ഉണ്ടാകും.
ആശയങ്ങളുടെയും സാങ്കേതികവിദ്യയുടെയും വൈദഗ്ധ്യത്തിൻ്റെയും സമ്മേളനമായിരിക്കും ട്രേഡ് എക്സ്പോ എന്ന് ഭാരവാഹികൾ പറഞ്ഞു. എല്ലാ ദിവസവും രാവിലെ പത്ത് മണി മുതൽ രാത്രി പത്ത് മണി വരെയാണ് പ്രവേശനം. .

Leave a Reply

Your email address will not be published. Required fields are marked *

Previous post വന്യമൃഗശല്യം: കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് അടുത്ത മാസം വയനാട് സന്ദർശിച്ചേക്കും
Next post ആനവണ്ടി യാത്രക്ക് ഓൺലൈൻ ബുക്കിംഗിന് 30 ശതമാനം ഇളവുമായി കെ.എസ്. ആർ.ടി.സി
Close

Thank you for visiting Malayalanad.in