രാഹുൽഗാന്ധിക്ക് നീതി നിഷേധിച്ചതിനെതിരെ കോൺഗ്രസിന്റെ ഐക്യദാർഢ്യ പ്രകടനം.

കൽപ്പറ്റ: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്ക് ഭരണക്കൂടവും ജുഡീഷ്യറിയും നീതി നിഷേധിക്കുന്നതിനെതിരെ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ പ്രധിഷേധ പ്രകടനവും യോഗവും നടത്തി. ജനാധിപത്യ രാജ്യത്തിൽ എല്ലാവർക്കും ലഭിക്കേണ്ട നീതി രാഹുൽ ഗാന്ധിക്ക്മാത്രം നിഷേധിക്കപ്പെടുന്നതിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.യോഗത്തിൽ ഗിരീഷ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു.കെപിസിസി മുൻ സെക്രട്ടറി അഡ്വ. ടി ജെ ഐസക് ഉദ്ഘാടനം ചെയ്തു. ബി സുരേഷ് ബാബു,കെ കെ രാജേന്ദ്രൻ, എം ഒ ദേവസ്യ,ഒ ഭാസ്കരൻ, മോഹൻദാസ് കോട്ടക്കൊല്ലി.ആർ ഉണ്ണികൃഷ്ണൻ, പി വിനോദ്കുമാർ,ഡിന്റോ ജോസ്,സെബാസ്റ്റ്യൻ കൽപ്പറ്റ,കെ ശശികുമാർ, സുകന്യ ആഷിൻ, അർജുൻ മണിയംങ്ങോട്, മുഹമ്മദ് ഫെബിൻ, വി.നൗഷാദ്, എം. വി. ഷനൂപ്, ഷബ്നാസ് തന്നാന്നി,സുബൈർ ഓണിവയൽ, കെ വാസു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പെർമിറ്റ് ഫീസ് വർദ്ധന പിൻവലിക്കണമെന്ന് യു.ഡി.എഫ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ആവശ്യപ്പെട്ടു.
Next post കർണാടകയിൽ ക്വാറിയിൽ കാൽ വഴുതി വീണ് മലയാളി യുവാവ് മരിച്ചു
Close

Thank you for visiting Malayalanad.in