കൊച്ചി; ആഗോള തലത്തിൽ കറൻസി വിനിമയത്തിന് വേണ്ടി ലുലു ഫിനാൻഷ്യൽ ഹോൽഡിംഗ്സിന് കീഴിൽ പ്രവർത്തിക്കുന്ന ലുലു എക്സ്ചേഞ്ചിന്റെ കുവൈറ്റിലെ 32 മത് ശാഖ പ്രവർത്തനം ആരംഭിച്ചു. കുവൈറ്റിലെ ഫിൻഡാസിൽ ആരംഭിച്ച ശാഖ ലുലു ഫിനാൽഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ലുലു ഫിനാൻഷ്യൽ ഹോൽഡിംഗ്സിന്റെ ആഗോള തലത്തിലെ 278 ശാഖയുമാണ് കുവൈറ്റിലെ ഫിൻഡാസിൽ ഉദ്ഘാടനം ചെയ്യപ്പെട്ടത്.
കുവൈറ്റിലുള്ളവർക്കും, അവിടെ ജോലി ചെയ്യുന്ന പ്രവാസികൾക്കും, ഒരു രാജ്യത്ത് നിന്നും മറ്റ് രാജ്യത്തേക്ക് പണം അയക്കുവാനും, കറൻസികൾ കൈകാര്യം ചെയ്യുവാനും വേണ്ടിയുള്ള സേവനമാണ് ലുലു എക്സ്ചേഞ്ച് വഴി പ്രധാനമായും സൗകര്യം ഒരുക്കുന്നത്. കുവൈറ്റിലെ പൗരൻമാർക്കും, അവിടെ ബിസിനസ് പരമായും, ജോലി സംബന്ധമായും ഇടപഴകുന്നവർക്കും ലുലു എക്സചേഞ്ചിന്റെ സേവനം സഹായകരമാകും.
ലുലു എക്സ്ചേഞ്ചിന്റെ പ്രധാന വിപണിയായ കുവൈറ്റിൽ 278 മത്തെ ശാഖ തുറക്കാനായത് സന്തോഷകരമാണെന്ന് ബ്രാഞ്ച് ഉദ്ഘാടനം ചെയ്ത ലുലു ഫിനാൻഷ്യൽ ഹോൽഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു. കുവൈറ്റ് ഡിജിറ്റൽരംഗത്തിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന രാജ്യമാണ്. ആ സാഹചര്യത്തിൽ പണമിടപാടുകൾ ഉൾപ്പെടെയുള്ളവയ്ക്ക് വേണ്ട പ്രധാന്യം നൽകിയാണ് തങ്ങളുടെ പ്രവർത്തനമെന്നും അദീബ് അഹമ്മദ് പറഞ്ഞു.
കമ്പനിയുടെ ഡിജിറ്റൽ മണി ട്രാൻസ്ഫർ ആപ്പായ ലുലു മണി, മികച്ച സുരക്ഷാ സൗകര്യമുള്ളതും, ഉയർന്ന റേറ്റിംഗ് ഉള്ളതുമായ ആപ്പാണ്. അത് ഉപയോഗിച്ച് ലളിതമായി പണമിടപാടുകൾ നടത്താനും സാധിക്കും. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ISO 9001:2015 അംഗീകൃത ആഗോള സാമ്പത്തിക സേവന സംരംഭമായ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന്റെ ഭാഗമാണ് ലുലു എക്‌സ്‌ചേഞ്ച്. ഒമാൻ, യുഎഇ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ, ഇന്ത്യ, ബംഗ്ലാദേശ്, സിംഗപ്പൂർ, ഹോങ് ങ്കോങ് തുടങ്ങി നിരവധി ജിസിസി രാജ്യങ്ങളിലായി 278 ശാഖകളും ഡിജിറ്റൽ പേയ്‌മെന്റ് സൊല്യൂഷനുകളും ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്നു.
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...
2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ പദ്ധതി പ്രദേശമായ...