മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
അവധിക്കാലം ഉത്സവമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പട്ടിക വർഗ്ഗ വികസന വകുപ്പിൻ്റെ നേതൃത്വത്തിൽ കോളനികളിൽ കലാകായിക മത്സരങ്ങൾ സംഘടിപ്പിക്കുന്ന വികസനോത്സവത്തിൻ്റെ ബത്തേരി താലൂക്ക് തല ഉദ്ഘാടനം നൂൽപ്പുഴ കോളൂർ കോളനിയിൽ പട്ടികജാതി പട്ടിക വർഗ്ഗ ദേവസ്വം, പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. ചടങ്ങിൽ ഐ.സി ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
കുട്ടികളുടെയും യുവജനങ്ങളുടെയും മുതിർന്നവരുടെയും മാനസികവും ശാരീരികവും ബൗദ്ധികവുമായ വളർച്ചക്ക് ഉതകുന്ന രീതിയിൽ അവധിക്കാലങ്ങളെ മാറ്റുന്നതിന് വേണ്ടിയാണ് വികസനോത്സവം സംഘടിപ്പിക്കുന്നത്. വികസനോത്സവത്തിൻ്റെ ഭാഗമായി ബത്തേരി പട്ടിക വർഗ്ഗ ഓഫീസിൻ്റെ കീഴിൽ വിവിധ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളുടെ നേതൃത്വത്തിൽ പട്ടികവർഗ്ഗ കോളനികളിലെ പഠനമുറികൾ, സാംസ്കാരിക നിലയങ്ങൾ എന്നിവ കേന്ദ്രീകരിച്ച് വിവിധ കലാകായിക പരിപാടികൾ, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ, അംബേദ്കർ ജയന്തി ദിനാഘോഷം, ഡോക്യുമെൻററി പ്രദർശനം, ശുചീകരണം, മെഡിക്കൽ ക്യാമ്പുകൾ, ക്വിസ് മത്സരങ്ങൾ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
വികസനോത്സവത്തിൻ്റെ ഭാഗമായി നടത്തിയ ബോധവൽക്കരണ ക്ലാസ്, ലഹരി വിരുദ്ധ ലഘുനാടകം, കലാപരിപാടികൾ എന്നിവ വേറിട്ടതായി. നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ സതീഷ്, വൈസ് പ്രസിഡണ്ട് എൻ.എ ഉസ്മാൻ, വാർഡ് മെമ്പർമാരായ എ കെ ഗോപിനാഥൻ, കെ എം സിന്ധു , ഷീന കളപ്പുരക്കൽ, ദിനേശ് കുമാർ, എം സി അനിൽ അനീഷ് പിലാക്കാവ്, ബാലൻ , ട്രൈബൽ ഡെവലപ്മെൻറ് ഓഫീസർമാരായ ജി പ്രമോദ്, സി ഇസ്മായിൽ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ കെ ടി സുഹറ, സോഷ്യൽ വർക്കർ പ്രജോദ്, തുടങ്ങിയവർ സംസാരിച്ചു.
കൽപ്പറ്റ : സമസ്ത 100-ാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ച് ഈ മാസം 28 ന് ജില്ലയിലെ 15 റെയ്ഞ്ചുകളിലും വാഹന...
മേപ്പാടി : ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ രോഗ നിർണ്ണയത്തിന് ഗണനീയമായ സ്ഥാനമുള്ള റേഡിയോളജി & ഇമേജിങ് സയൻസസ് വിഭാഗത്തിൽ സ്ഥാപിച്ച അത്യാധുനിക സി ടി സ്കാൻ മെഷീൻ...
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...