കരടിയെ പിടികൂടാൻ നടപടി സ്വീകരിക്കണം: കോൺഗ്രസ്

കൽപ്പറ്റ: വാകേരി ഗാന്ധിനഗറിൽ കഷകനെ ആക്രമിച്ച കരടിയെ പിടികൂടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വാകേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റ കുമ്പിക്കൽ എബ്രഹാം കൈനാട്ടി ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇദ്ദേഹത്തിന് അടിയന്തരമായി നഷ്ടപരിഹാരം നൽകാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. മാസങ്ങളായി വാകേരി, പാലക്കുറ്റി, മൂടക്കൊല്ലി, ഗാന്ധിനഗർ മേഖലകളിൽ കരടിയുടെ സാന്നിധ്യം സ്ഥിഥിരമായിരുന്നു .കടുവയെ പിടികൂടാൻ നടപടി സ്വീകരിക്കണമെന്ന്‌ നിരവ ധി ആവശ്യപ്പെട്ടിട്ടും വനംവകുപ്പ് നിസംഗത തുടരുകയായിരുന്നു. എത്രയും വേഗം കരടിയെ കൂട് വെച്ച് പിടികൂടി ജനങ്ങളുടെ ആശങ്കയകറ്റണം. അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി. മണ്ഡലം പ്രസിഡൻ്റ് സണ്ണി സെബാസ്റ്റ്യൻ അധ്യക്ഷനായിരുന്നു. വിശ്വാമിത്രൻ വാകേരി, സിബി കുന്നുംപുറം, കെ ജെ സണ്ണി, പി ജെ സി ജോ, സുരേഷ് കൊടൂർ, ഷമീർ ചന്ത പറമ്പിൽ, പി സി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന മാതാപിതാക്കളിൽ പിതാവ് മരിച്ചു.
Next post റിലീഫ് വിതരണവും എ പി ഹസ്സൻ ഹാജി അനുസ്മരണവും സംഘടിപ്പിച്ചു
Close

Thank you for visiting Malayalanad.in