നികുതി കുടിശ്ശിക; ഒറ്റത്തവണ തീര്‍പ്പാക്കലുമായി മോട്ടോര്‍ വാഹന വകുപ്പ്
2019 മാര്‍ച്ച് 31 ന് ശേഷം നികുതി ഒടുക്കാത്ത വാഹനങ്ങള്‍ക്ക് 60 മുതല്‍ 70 ശതമാനം വരെ നികുതി ഒഴിവാക്കി നല്‍കും. റവന്യു റിക്കവറിയുള്ള വാഹനങ്ങള്‍, മോഷണം പോയ വാഹനങ്ങള്‍, പൊളിച്ചു കളഞ്ഞ വാഹനങ്ങള്‍, രേഖകള്‍ നഷ്ടപ്പെട്ട വാഹനങ്ങള്‍, ഉടമസ്ഥാവകാശം മാറ്റാതെ വില്‍പന ചെയ്ത വാഹനങ്ങള്‍ എന്നിവയുടെ ഉടമകള്‍ക്ക് പദ്ധതി പ്രയോജനപ്പെടുത്താം. സ്വകാര്യ വാഹനങ്ങള്‍ക്ക് 60 ശതമാനവും ട്രാന്‍സ്പോര്‍ട് വാഹനങ്ങള്‍ക്ക് 70 ശതമാനവും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം നികുതി ഇളവ് ആനുകൂല്യം ലഭിക്കും. ഈ അവസരം ഉപയോഗപ്പെടുത്താത്ത വാഹന ഉടമക്കെതിരെ നടപടി കര്‍ശനമാക്കുമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.കുടിശ്ശിക പൂര്‍ണമായും പിഴയും പലിശ ഉള്‍പ്പടെയുള്ള തുകക്ക് റവന്യു റിക്കവറി നടപടി സ്വീകരിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് അതതു റീജിയണല്‍ ട്രാന്‍സ്പോര്‍ട് ഓഫീസുമായോ സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുമായോ ബന്ധപ്പെടണം. റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് വയനാട്: 04936 202607, മാനന്തവാടി: 04935 227972, ബത്തേരി: 04936 227273.
*അപേക്ഷ ക്ഷണിച്ചു*
നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലകളില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നികളെ അനുയോജ്യമായ മാര്‍ഗ്ഗങ്ങളിലൂടെ കൊല്ലുന്നതിന് ലൈസന്‍സുള്ള തോക്ക് ഉടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഏപ്രില്‍ 22 നകം പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 270635.
*നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി*
ഹരിതകേരളം പദ്ധതി ശുചിത്വ-മാലിന്യ സംസ്‌കരണ കാമ്പയിനിന്റെ ഭാഗമായി തവിഞ്ഞാല്‍ ഗ്രാമപഞ്ചാത്തിയില്‍ ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തി. 60 മൈക്രോണില്‍ താഴെയുള്ള നിരോധിത പ്ലാസ്റ്റിക്ക് കവറുകളും ഒറ്റത്തവണ ഉപയോഗ വസ്തുക്കളും പരിശോധനയില്‍ പിടിച്ചെടുത്തു. നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്കുവെച്ച പേരിയ ടൗണിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പതിനായിരം രൂപ വീതം പിഴ ചുമത്തുകയും നോട്ടീസ് നല്‍കുകയും ചെയ്തു. പഞ്ചായത്ത് സെക്രട്ടറി എന്‍.എ ജയരാജന്‍, ജെ.എച്ച്.ഐ എം. മഞ്ജു, പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ പി. രാഹുല്‍ എന്നിവരടങ്ങിയ സക്വാഡാണ് പരിശോധന നടത്തിയത്. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ ടൗണുകളിലും പൊതു സ്ഥലങ്ങളിലും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെയും 60 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കവറുകളും മറ്റു നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും കര്‍ശ്ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.