.
മാനന്തവാടി:നഗരം മോഡികൂട്ടാന്‍ 2 കോടി രൂപ,ശുദ്ധജലം നല്കാന് 5 കോടി,നഗരസഭാകെട്ടിടനിര്മാണത്തിന് 5 കോടി,നഗരത്തിലെ മൂന്ന് പൊതുശൗചാലയ നിര്‍മാണത്തിനായി 2 കോടി,താഴെയങ്ങാടിയില്‍ ബസ്സ് സ്റ്റാന്റ് നിര്‍മാണത്തിന് 2 കോടി,ടൗണ്‍ഹാള്‍ നിര്‍മാണത്തിന് 1 കോടി,സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിക്ക് 20 കോടി,ഗ്രാമീണറോഡുകള്‍ക്ക് 10 കോടി,തുടങ്ങി പശ്ചാത്തല മേഖലയിലും നഗരാസൂത്രത്തിനും തുക വകയിരുത്തി ക്കൊണ്ട് മാനന്തവാടി നഗരസഭയുടെ 2023-24 വര്‍ഷത്തെ ബഡ്ജറ്റ് നഗരസഭാ വൈസ് ചെയര്‍പെഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അവതരിപ്പിച്ചു.മാസ്റ്റര്‍പ്ലാന്‍ പ്രകാരം വിഭാവനം ചെയ്യുന്ന പദ്ധതികളില്‍ ടൗണ്സ്കവയരറിനായി സ്ഥലമെടുക്കാന്‍ 2 കോടിരൂപ,ഒഴക്കോടിയില്‍ ചില്‍ഡ്രന്‍സ് പാര്‍ക്കിനായി 50 ലക്ഷം,വള്ളിയൂര്‍ക്കാവില്‍ വാട്ടര്‍ഫ്രണ്ട് പാര്ക്കിന് 50 ലക്ഷം,ചൂട്ടക്കടവില്‍ ഓപ്പണ്‍ സ്റേറഡിയത്തിന് 50 ലക്ഷം,ഊര്‍പ്പള്ളി തടാകം ടൂറിസത്തിന് 50 ലക്ഷം,പഴശ്ശി പാര്‍ക്കും ബ്രിട്ടീഷ് സെമിത്തേരിയും ബന്ധിപ്പിക്കുന്ന പൈതൃകപാതക്ക് 50 ലക്ഷം,കൂടല്‍ക്കടവ്,ടൂറിസം ലക്ഷ്യമാക്കിയുള്ള ചാലിഗദ്ദ പുഴയോര റോഡിനും പാര്‍ക്കിനും 50 ലക്ഷം രൂപ എന്നിങ്ങനെ നിരവധി പുതുമയാര്‍ന്ന പദ്ധതികള്‍ക്കും തുക വകയിരുത്തിയിട്ടുണ്ട്.താഴെയങ്ങാടിയില്‍ നിര്‍മിക്കുന്ന ഹോള്‍സെയില്‍ മത്സ്യമാര്‍ക്കറ്റിന് 25 ലക്ഷം രൂപയും നഗരത്തില്‍ പാര്‍ക്കിംഗ് സൗകര്യമൊരുക്കാന്‍ 50 ലക്ഷം രൂപയും പയ്യമ്പള്ളി മേഖലാ ഓഫീസ് നിര്‍മാണത്തിന് 50 ലക്ഷം രൂപയും പയ്യമ്പള്ളി രാജീവ് ഗാന്ധി ഹെല്‍ത് സെന്ററിന് 50 ലക്ഷം രൂപയും ക്രമിറ്റേറിയം നിര്‍മാണത്തിന് 20 ലക്ഷം രൂപയും അറവ്ു ശാല നിര്‍മാണത്തിന് 25 ലക്ഷം രൂപയും ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.100,27,90,100 രൂപാ വരവും 99,43,86,617 രൂപാ ചിലവും 8403483 രൂപനീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്.ചെയര്‍പെഴ്സണ്‍ സി കെ രത്നവല്ലി അദ്ധ്യക്ഷത വഹിച്ചു.ചര്‍ച്ചയില്‍ അബ്ദുല്‍ ആസിഫ്,പി വി ജോര്‍ജ്ജ്,പി വി എസ് മൂസ,വിപിന്വേണുഗോപാല് തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.നഗരസഭാ സെക്രട്ടറി സന്തോഷ് മാമ്പള്ളി സ്വാഗതം പറഞ്ഞു.
മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് നല്കിയ വാക്കുപാലിക്കും കല്‍പ്പറ്റ: ചൂരല്‍-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതര്‍ക്കായുള്ള കോണ്‍ഗ്രസ് ഭവനപദ്ധതിക്കായി ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിയില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ്...
- നിരവധി മോഷണ കേസുകളില്‍ പ്രതിയായ പി. സരുണിനെയാണ് ഗാനമേളക്കിടെ പിടികൂടിയത് മീനങ്ങാടി: മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി വിവിധ സ്ഥാപനങ്ങളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ സാഹസികമായി...
റിപ്പോർട്ട്: ദേവദാസ്. തൃശൂർ: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നടക്കുന്ന 64-ാമത് കേരള സ്കൂൾ കലോത്സവം - കലോൽസവം 2026 - മുഖ്യമന്ത്രി പിണറായി വിജയൻ ,...
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...