വിമുക്ത ഭടൻമാരോടുള്ള കേന്ദ്ര സർക്കാർ അവഗണനക്കെതിരെ കേരള എക്സ് സർവീസ് ലീഗ് പ്രക്ഷോഭം തുടങ്ങി

കൽപ്പറ്റ: വിമുക്ത ഭടൻമാരോടുള്ള കേന്ദ്ര സർക്കാർ അവഗണനക്കെതിരെ കേരള എക്സ് സർവീസ് ലീഗ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം തുടങ്ങി.
ഇതിൻ്റെ ഭാഗമായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് എക്സ്ർവീസസ് ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടെലഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ച് നടത്തി.

വൺ റാങ്ക് വൺ പെൻഷൻ അപാകതകൾ പരിഹരിക്കുക, എല്ലാവർക്കും തുല്യനീതിയുള്ള പെൻഷൻ വർദ്ധനവ് നടപ്പാക്കുക ,എം എസ് പി തുല്യത വരുത്തുക,
ജസ്റ്റിസ് റെഡ്ഡി കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടുക, ഫാമിലി പെൻഷൻ 50 ശതമാനമാക്കി ഉയർത്തുക , മെഡിക്കൽ കാറ്റഗറി അലവൻസിൽ തുല്യത വരുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
. മുനിസിപ്പൽ ഓഫീസ് പരിസരത്തു നിന്നും പ്രകടനം ആരംഭിച്ചാണ് ടെലഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ച് നടത്തിയത്.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ സമരം ഉദ്ഘാടനം ചെയ്തു.
കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് സർവ്വീസ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡൻറ് മത്തായിക്കുഞ്ഞ് അധ്യക്ഷനായിരുന്നു.
വി.കെ ശശീന്ദ്രൻ, ജില്ലാ സെക്രട്ടറി അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മനുക്കുന്ന് മല കയറ്റത്തിനും ശ്രീകോട്ടയിൽ ഭഗവതി ക്ഷേത്ര ചുറ്റുവിളക്ക് മഹോത്സവത്തിനും ഒരുക്കങ്ങളായി
Next post കേന്ദ്ര സർക്കാരിൻ്റെ ദളിത്- കർഷക തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ ഇടത് സംഘടനകളുടെ പ്രക്ഷോഭം
Close

Thank you for visiting Malayalanad.in