ഗ്യാസ് വില വർദ്ധനവിനെതിരെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ടെലഫോൺ എക്സ്ചേഞ്ച് മാർച്ച് നടത്തി

കൽപ്പറ്റ:- അന്യായമായ ഗ്യാസ് വിലവർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ സ്ഥാപനമായ ടെലഫോൺ എക്സ്ചേഞ്ച് മുന്നിലേക്ക് മാർച്ച് ധർണയും സംഘടിപ്പിച്ചു.പാചകവാതക വിതരണ മേഖല സ്വകാര്യവൽക്കരിച്ച് കുത്തക കമ്പനികളെ ഏൽപ്പിച്ച തീരുമാനം പിൻവലിക്കണമെന്നും അന്യായമായി വർധിപ്പിച്ച വിലകുറക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.ഇന്നത്തെ സാഹചര്യത്തിൽ ആയിരക്കണക്കിന് രൂപയാണ് ഓരോ ഹോട്ടലിലും അധികമായി വരുന്നത് ഇങ്ങനെ പോയാൽ പല ഹോട്ടലുകളും അടച്ചിടേണ്ടി വരുമെന്ന് അസോസിയേഷൻ മുന്നറിയിപ്പു നൽകി. ധർണ്ണ സമരം അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ബിജുലാൽ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് വിജു മന്ന അധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറി അനീഷ് ബി നായർ,ജില്ലാ സെക്രട്ടറി യൂ സുബൈർ , ജില്ലാ വർക്കിംഗ് പ്രസിഡണ്ട് മുജീബ് ചുണ്ട, ജില്ലാ ട്രഷറർ അബ്ദുറഹിമാൻ പ്രാണിയത്ത് ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അസ്ലം ബാവ, ഗഫൂർ സാഗർ ,ജില്ല രക്ഷാധികാരി മുഹമ്മദ് ഹാജി തൗഫീക്ക് മീനങ്ങാടി,കൽപ്പറ്റ യൂണിറ്റ് സെകട്ടറി ഹാജാഹുസൈൻ. പി.പോക്കു,എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കൊലക്കേസ് പ്രതി പോലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ചു
Next post രാഹുൽ ഗാന്ധി എം.പി. ഇടപ്പെട്ടു: ജവഹർ നവോദയ വിദ്യാലയങ്ങളിലെ വേനൽ അവധി കേന്ദ്ര സർക്കാർ പുനസ്ഥാപിച്ചു
Close

Thank you for visiting Malayalanad.in