. കൽപ്പറ്റ: ബാഗ്ലൂർ കേരള സമാജം സാന്ത്വനഭവനം പദ്ധതി പ്രകാരം നിർമ്മിച്ച 14 വീടുകളുടെ താക്കോൽ ദാനം രാഹുൽ ഗാന്ധി എം പി നിർവഹിച്ചു. കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വയനാട് കല്പറ്റ ,മുട്ടിൽ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ സ്വാഗതം പറഞ്ഞു. കെ സി വേണുഗോപാൽ എം പി , എം എൽ എ മാരായ ടി സിദ്ദിഖ് , ഐ സി ബാലകൃഷ്ണൻ, എൻ ഡി അപ്പച്ചൻ എക്സ് എം എൽ എ , മുട്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ മാങ്ങാട്, സമാജം ട്രഷറർ പി വി എൻ ബാലകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.
2019 ലെ കാലവർഷക്കെടുതിയിൽ വീടുകൾ നഷ്ടപ്പെട്ട വയനാട് ജില്ലയിലെ കല്‍പ്പറ്റ മുട്ടിൽ പഞ്ചായത്തില്‍ ഉള്ള പതിനാല് കുടുംബങ്ങൾക്കാണ് കേരള സമാജം സാന്ത്വന ഭവനം പദ്ധതിയിലൂടെ വീടുകൾ നിർമ്മിച്ച് നൽകിയത്.
നിർധനരായ കുടുംബങ്ങൾക്ക് വീടുകൾ വച്ച് നൽകാൻ ലക്ഷ്യമാക്കി കേരള സമാജം ആരംഭിച്ച പദ്ധതി യാണ് സാന്ത്വന ഭവനം. രാഹുൽ ഗാന്ധിയുടെ അഭ്യർത്ഥന പ്രകാരം 25 വീടുകൾ (11 വീടുകൾ കൂടി) വയനാട്ടിൽ നിർമ്മിക്കുമെന്ന് കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണനും ജനറൽ സെക്രട്ടറി റജികുമാറും പറഞ്ഞു.
കേരള സമാജം വിദ്യാഭ്യാസ രംഗത്തു നടത്തുന്ന പ്രവർത്തനങ്ങളെയും ആംബുലൻസ് സർവീസ് , കോവിഡ് കാല പ്രവത്തനങ്ങൾ എന്നിവയെയും രാഹുൽ ഗാന്ധി പ്രകീർത്തിച്ചു. രാഹുൽ ഗാന്ധിയുടെ പ്രസംഗം കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.
സമാജം വൈസ് പ്രസിഡന്റ് സുധീഷ് പി കെ, ജോയിന്റ് സെക്രട്ടറി ജെയ്ജോ ജോസഫ് , അസിസ്റ്റന്റ് സെക്രട്ടറി വിനേഷ്, വി എൽ ജോസഫ് എന്നിവർ രാഹുൽ ഗാന്ധിയെ ആദരിച്ചു.
കല്‍പ്പറ്റ ഫ്രണ്ട്സ് ക്രിയേറ്റീവ് മൂവ്മെന്റിനെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
കല്‍പ്പറ്റ ഫ്രണ്ട്സ് ക്രിയേറ്റീവ് മൂവ്മെന്റിനുള്ള കേരള സമാജത്തിന്റെ ഉപഹാരം കെ സി വേണുഗോപാൽ എം പി ഭാരവാഹികളായ ഷിഹാബ് കച്ചാസ്, സിദിഖ് വടക്കൻ, ഇസ്മയിൽ,ഷംസുദീൻ എന്നിവർക്ക് കൈമാറി.
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...
2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ പദ്ധതി പ്രദേശമായ...