വട്ടപ്പാറ വളവിൽ മറിഞ്ഞ ലോറിക്കുള്ളിൽ കുടുങ്ങിയ മൂന്ന് പേരും മരിച്ചു.

മഞ്ചേരി: മലപ്പുറം ജില്ലയിലെ മരണക്കെണിയായ വട്ടപ്പാറ വളവിൽ ഉള്ളി കയറ്റി കേരളത്തിലേക്ക് വന്ന ലോറി അപകടത്തിൽപ്പെട്ട് ഗർത്തത്തിലേക്ക് പതിച്ചു. ലോറിക്കുള്ളിൽ കുടുങ്ങിക്കിടന്നിരുന്ന മൂന്നുപേരും മരിച്ചതായി പോലീസ് അറിയിച്ചു. പോലീസും ഫയർഫോഴ്സും നാട്ടുകാരും ആക്‌സിഡന്റ് റെസ്ക്യൂ ഫോഴ്‌സ് പ്രവർത്തകരും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി.
ഈ പ്രദേശത്തെ അപകടം കുറക്കുവാൻ വേണ്ടി വലിയ കൂറ്റൻ മതിലും ഫെൻസിങ്ങും പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ചു എങ്കിലും അതൊന്നും ഫലപ്രദമാവുന്നില്ല എന്നതാണ് അപകടങ്ങൾ നിത്യ സംഭവം ആകുമ്പോൾ വെളിവാകുന്നത്. കഴിഞ്ഞ 30 വർഷത്തിനിടയിൽ ഇവിടെ പൊലിഞ്ഞ ജീവനുകൾക്കും തകർന്നവാഹനങ്ങൾക്കും കണക്കില്ല.. റോഡ് വീതി കൂട്ടിയും ഡിവൈഡറുകൾ സ്ഥാപിച്ചു കൊണ്ടും കൂറ്റൻ മതിലും ഫെൻസിങ്ങും നിർമ്മിച്ചുകൊണ്ടും അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചുകൊണ്ടും നടത്തുന്ന ശ്രമങ്ങൾ ഒന്നും.. ഫലപ്രദമാകുന്നില്ല എന്നതാണ് മൂന്ന് പേരുടെ ജീവൻ അപഹരിച്ച അപകടങ്ങൾ വീണ്ടും തെളിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വീടിന്റെ ടെറസിൽ നട്ടുപിടിപ്പിച്ച കഞ്ചാവ് ചെടി കണ്ടെത്തി : വീട്ടുടമക്കെതിരെ കേസ്.
Next post ആശുപത്രി അക്രമങ്ങൾക്കെതിരെ സംസ്ഥാനത്ത് ഡോക്ടർ സമരം സമ്പൂർണ്ണമെന്ന് ഐ.എം.എ.യും കെ.ജി.എം.ഒ.എയും
Close

Thank you for visiting Malayalanad.in