കേരളത്തിലെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾ പഠിക്കുന്ന സ്പെഷ്യൽ സ്കൂളുകളോട് നിരന്തരമായ സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് മാർച്ച് 16 ന് വ്യാഴാഴ്ച മുതൽ രക്ഷിതാക്കളും ജീവനക്കാരും മാനേജ്മെന്റും സെകട്ടറിയേറ്റിനു മുമ്പിൽ അനിശ്ചിതകാല ഉപവാസ സമരം ആരംഭിക്കുകയാണ്.
കേരളത്തിലെ സ്പെഷ്യൽ സ്ക്കൂളുകൾക്ക് നിലവിൽ കൊടുത്തു കൊണ്ടിരിക്കുന്ന പാക്കേജ് കഴിഞ്ഞ വർഷം 22.5 കോടി 5 മാസത്തെ മാത്രമാണ് കൊടുത്തത്. കേരളത്തിലെ 314 സ്പെഷ്യൽ സ്കൂളുകൾക്ക് 2022-23 സാമ്പത്തിക വർഷം 45 കോടി രൂപയാണ് ബഡ്ജറ്റിൽ അനുവദിച്ചിട്ടുള്ളത്. ഇതിന്റെ ഉത്തരവ് ജൂൺ 2 ന് ഇറങ്ങിയെങ്കിലും ഇതുവരെയും പാക്കേജ്
314 സ്പെഷ്യൽ 25000ത്തോളം വിദ്യാർത്ഥികളാണ് പരിശീലനം നേടുന്നത്. സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, ആയമാർ, ഫിസിയോ തെറാപ്പിസ്റ്റ്. സ്പീച്ച് തെറാപ്പിസ്റ്റ്, കായിക കരകൗശല അധ്യാപകർ, ക്ലർക്ക്, ഡ്രൈവർ – അധ്യാപക അനദ്ധ്യാപക ജീവനക്കാർ ഉള്ള സ്കൂളുകളുടെ നിലനിൽപ്പ് തന്നെ അപകടത്തിലാണ് നാളിതുവരെ ലഭിച്ച പാക്കേജിൽ തന്നെ അപാകതകൾ ഒത്തിരിയാണ്. ഗ്രേഡിംഗ് സിസ്റ്റത്തിൽ തന്നെ ഒത്തിരി അപാകതകൾ ഉണ്ട്. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് പാക്കേജ് വിതരണം നടത്തുകയാണെങ്കിൽ സ്കൂളുകൾക്കും ജീവനക്കാർക്കും ഇത് ഏറെ പ്രയോജനകരമാകുമെന്നും വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ഇ.വി സജി, സി. ആൻസ് മരിയ, സി ജെസി മാക്കോട്ടിൽ, ടി.യു ഷിബു, ജോമിറ്റ് കെ ജോസ്, കെ.എസ് ജോസഫ്, സ്മിത എന്നിവർ അഭിപ്രായപ്പെട്ടു.
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...
2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ പദ്ധതി പ്രദേശമായ...