കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയവികലതകൾക്കെതിരെ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കും: സെറ്റോ

കൽപ്പറ്റ: വിലക്കയറ്റം അതിരൂക്ഷമാക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയവികലതകൾക്കെതിരെ പ്രതിഷേധ സദസ്സുകൾ സംഘടിപ്പിക്കുമെന്ന് സെറ്റോ വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു. സാധാരണക്കാരനെ മറന്ന് കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന കേന്ദ്ര സർക്കാരും, പൊതുജനത്തിൻ്റെ പോക്കറ്റു കൊള്ളയടിക്കുന്ന തരത്തിൽ നികുതി വർദ്ധനവ് അടിച്ചേല്പിച്ച സംസ്ഥാന സർക്കാരും വിലക്കയറ്റം ക്ഷണിച്ചു വരുത്തുകയാണ്. സാധാരണക്കാരൻ്റെ ജീവിതത്തെ വരിഞ്ഞ് മുറുക്കുന്ന നയവികലതകൾക്കെതിരെയാണ് ജില്ലാ, താലൂക്ക്, മേഖലാ കേന്ദ്രങ്ങളിൽ പ്രതിഷേധ സദസ്സുകൾ സംഘടിപ്പിക്കുന്നത്.
ജില്ലാ ചെയർമാൻ മോബിഷ് പി തോമസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡി.സി.സി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. പി. എസ്. ഗിരീഷ്കുമാർ, പി.സഫ്വാൻ, കെ.വി.ചന്ദ്രൻ, രാജൻ ബാബു, വി.സി.സത്യൻ, വി.എ.അബ്ദുള്ള, പി.ദിലീപ്കുമാർ, സി.വി. വിജേഷ്, കെ.ആർ ബിനീഷ്, ടി.എൻ.സജിൻ, ടി.എം.അനൂപ്, റോണി ജേക്കബ്, പി.ജെ.ഷിജു, എം.വി.സതീഷ് തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post കാക്കവയല്‍-വാഴവറ്റ റോഡ്: 2.10 കോടി രൂപയുടെ പ്രവൃത്തി ആരംഭിക്കും: അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ.
Next post സംസ്കാര സാഹിതിയും ഇന്ദിരാജി വുമൺസ് സൊസൈറ്റിയും സിൽവി തോമസിനെ ആദരിച്ചു
Close

Thank you for visiting Malayalanad.in