പോലിസ് തന്നെ മാവോയിസ്റ്റായി ചിത്രീകരിച്ചുവെന്ന് വിശ്വനാഥൻ്റെ സഹോദരൻ മന്ത്രിയോട്

.
കൽപ്പറ്റ: വിശ്വനാഥൻ്റെ കുടുംബത്തിന് സർക്കാർ സഹായമായ രണ്ട് ലക്ഷം രൂപ കൈമാറി. കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ വിശ്വനാഥൻ്റെ കൽപ്പറ്റ അഡ് ലെയ്ഡിലുള്ള വീട്ടിലെത്തിയ മന്ത്രി കെ. രാധാകൃഷ്ണൻ അക്കൗണ്ടിലേക്ക് രണ്ട് ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തതിൻ്റെ രേഖകൾ കൈമാറി. ടി. സിദ്ദീഖ് എം.എൽ.എ. യും പട്ടികവർഗ്ഗ വകുപ്പുദ്യോഗസ്ഥരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ഇപ്പോൾ അന്വേഷണം ആമയുടെ വേഗത്തിലാണന്ന് വിശ്വനാഥൻ്റെ സഹോദരൻ മന്ത്രിയോട് പരാതിപ്പെട്ടു. എന്നാൽ അന്വേഷണം ശരിയായ രീതിയിലാണന്ന് മന്ത്രി പ്രതികരിച്ചു. പോലീസുകാർ തന്നെ മാവോയിസ്റ്റായി ചിത്രീകരിച്ചുവെന്നും സമരത്തിന് പോയാൽ സർക്കാർ ആനുകൂല്യം നൽകില്ലന്ന് പറഞ്ഞതായും സഹോദരൻ മന്ത്രിയോട് പറഞ്ഞു.
പട്ടികജാതി – പട്ടിക വർഗ്ഗ അതിക്രമം തടയൽ നിയമത്തിൻ്റെ പരിധിയിൽ കേസ് വന്നാൽ കൂടുതൽ ആനുകുല്യങ്ങൾ വിശ്വനാഥൻ്റെ കുടുംബത്തിന് നൽകുമെന്ന് മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഏഷ്യാനെറ്റിനെതിരെ വ്യാജ വാർത്താ ആരോപണം: വൈറലായി മുൻ മന്ത്രി പി.കെ. ജയലക്ഷ്മിയുടെ കത്ത്
Next post എന്‍ ഊരിലേക്ക് 13 നും 14 നും പ്രവേശനമില്ല
Close

Thank you for visiting Malayalanad.in