വിമൻ ചേംബർ ഓഫ് കൊമേഴ്സ് വനിതാ ദിനാഘോഷം മാർച്ച് 5 ന് ‘

മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വിമൻ ചേംബർ ഓഫ് കോമേഴ്‌സ് വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. സ്ത്രീകളുടെ മനസികാരോഗ്യത്തിന്റെ പ്രാധാന്യം വിവരിക്കാൻ പ്രത്യേക പ്രഭാഷണവും സംഘടിപ്പിക്കുന്നു . `സ്ത്രീകളും മാനസികാരോഗ്യവും’ എന്ന വിഷയത്തിലാണ് പ്രഭാഷണം സംഘടിപ്പിക്കുന്നത്. ആധുനിക ലോകത്തു സ്ത്രീകൾ നേരിടുന്ന വിവിധങ്ങളായ മാനസിക പ്രശനങ്ങളും അതുണ്ടാക്കുന്ന സാമൂഹിക വിഷയങ്ങളും പരിഹാര മാർഗ്ഗങ്ങളുമാണ് പ്രഭാഷണ വിഷയം . കൽപ്പറ്റ വുഡ്ലാൻഡ്സ് ഹോട്ടലിലെ കോൺഫറൻസ് ഹാളിൽ മാർച്ച് 5 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മുതൽ അഞ്ചു മണിവരെയാണ് പരിപാടി . മേപ്പാടി WIMS മെഡിക്കൽ കോളേജിലെ ഗൈനക്കോളജിസ്റ് ഡോക്ടർ എസ് ദിവ്യ, കൽപ്പറ്റ വയൽനാട് മെഡിക്കൽ സെന്ററിലെ സൈക്യാട്രിസ്റ് ഡോക്ടർ എസ്. ഇന്ദു എന്നിവരാണ് പ്രഭാഷണം നടത്തുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

Previous post മാധ്യമ കൂട്ടായ്മയുടെ വനിതാ ദിനാഘോഷം ഇന്ന് തുടങ്ങും
Next post വനിതാ ഇൻഫ്ളുവൻസേഴ്സ് മീറ്റ് തുടങ്ങി : മികച്ച കലക്ടർ പുരസ്കാരം നേടിയ എ. ഗീതയെ ആദരിച്ചു.
Close

Thank you for visiting Malayalanad.in