വയനാട്ടിൽ വൻ നെറ്റ് വർക്ക് മാർക്കറ്റിoഗ് തട്ടിപ്പ് . ഇരകളായി ആയിരങ്ങൾ

.
കൽപ്പറ്റ: വയനാട് കേന്ദ്രീകരിച്ച് വൻ നെറ്റ് വർക്ക് മാർക്കറ്റിംഗ് തട്ടിപ്പ് . ആയിരകണക്കിന് പേർ തട്ടിപ്പിനിരയായി.
ചെന്നൈ ആസ്ഥാനമായ എം.ഐ. ലൈഫ് സ്റ്റൈൽ മാർക്കറ്റിംഗ് ഗ്ലോബൽ എന്ന കമ്പനിക്ക് കീഴിലെ സൺ ഇൻ്റർനാഷണൽ ലീഡേഴ്സിനെതിരെയാണ് ഒരു സംഘം ഡിസ്ട്രിബ്യൂട്ടർമാർ പരാതിയുമായി രംഗത്ത് വന്നത്. ടീം ലീഡേഴ്സിൻ്റെ തെറ്റായ പ്രവർത്തനം മൂലം ലക്ഷങ്ങൾ ഓരോരുത്തർക്കും നഷ്ടപ്പെട്ടതായി ഇവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ 9 വർഷമായി വയനാട്ടിലടക്കം പ്രവർത്തിക്കുന്ന നെറ്റ് വർക്ക് മാർക്കറ്റിംഗ് കമ്പനിയാണ് എം.ഐ. ലൈഫ് സ്റ്റൈൽ എന്നത് .അയ്യായിരം രൂപയുടെ ജീവിത ശൈലി ഉല്പന്നങ്ങൾ വാങ്ങി നെറ്റ് വർക്കിൽ പ്രവേശിക്കുന്ന ഒരാൾ കൂടുതൽ പേരെ കണ്ണി ചേർത്ത് ബിസിനസ് ചെയ്യണം. ലീഡേഴ്സ് എന്ന നിലയിൽ തലപ്പുത്തുള്ളവർ താഴെ തട്ടിലുള്ളവർക്ക് പിന്തുണ നൽകണം.എന്നാൽ പണം സമാഹരിക്കുന്ന ലീഡേഴ്സ് താഴേക്ക് പിന്തുണ നൽകാതായതോടെയും കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ വിതരണത്തിന് എത്തിച്ചതോടെയുമാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ പറഞ്ഞു.
ഇരകളായവർ ചേർന്ന് മാനന്തവാടി പോലീസിൽ പരാതി നൽകി. ഇവരുടെ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് ഗവ: മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി വീണ്ടും പ്രക്ഷോഭത്തിലേക്ക്
Next post വയനാട്ടിൽ രണ്ട് സ്ഥിരം കുറ്റവാളികൾക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു
Close

Thank you for visiting Malayalanad.in