ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

പുൽപ്പള്ളി:
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. മുളളൻ കൊല്ലി കാഞ്ഞിരപാറയിൽ ജോർജാണ് ( 67) മരണപ്പെട്ടത്. കനറാ ബാങ്ക് ശാഖയിൽ പ്യൂണായി ജോലി നോക്കിയിരുന്നു. ഈ മാസം 6 – ന് മുള്ളൻകൊല്ലി ടൗണിനടുത്തായിരുന്നു അപകടം. നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിലായിരുന്നു. ‘ പോസ്റ്റുമോർട്ടത്തിനു ശേഷം നാളെ മൃതദേഹം വീട്ടിൽ എത്തിക്കും.സംസ്കാരം നാളെ വൈകുന്നേരം 4.30 ന് മുള്ളൻകൊല്ലി സെന്റ മേരിസ് ഫൊറോന പള്ളി സെമിത്തേരിൽ
പരേതരായ മത്തായിയുടേയും ഏലിക്കുട്ടിയുടേയും മകനാണ്.
സഹോദരങ്ങൾ::അന്ന, ജോയി, റോസ, സണ്ണി, ജോസഫ്, സജി, ബിജു, ബൈജു

Leave a Reply

Your email address will not be published. Required fields are marked *

Previous post പൂഴിത്തോട് പടിഞ്ഞാറത്തറ ചുരമില്ലാ പാതയ്ക്കുള്ള സമരം 55ാം ദിവസത്തിലേക്ക്
Next post കാണാതായ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
Close

Thank you for visiting Malayalanad.in