കല്‍പ്പറ്റ: സംസ്ക്കാര സാഹിതി വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വയനാട് ജില്ലയിലെ കല, സാഹിത്യം, സിനിമ ,നാടന്‍പാട്ട് പെയിന്‍ ആന്റ് പാലിയേറ്റീവ് ,നാടകം, കവിത, കഥ, സംഗീതം ,ഫോട്ടോഗ്രാഫി, മിമിക്രി ,സഞ്ചാര സാഹിത്യം, മീഡിയ, രക്തദാനം ടെലിഫിലിം ,കായികം, തിരക്കഥാരചന, പുസ്തക രചന, ചിത്രരചന, ജൈവ കാര്‍ഷിക മേഖല, കലാപരിശീലനം തുടങ്ങി ഇരുപതോളം മേഖലകളില്‍ കഴിവു തെളിയിച്ച അമ്പത്തി ഒന്ന് പ്രതിഭകളെ ആദരിച്ചു. ,സ്നേഹദര സംഗമം ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്നവര്‍ക്ക് ലഭിക്കുന്ന അംഗീകാരം ഏറെ സന്തോഷകരമായ അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു. കെ പി സി സി ജനറല്‍ സെക്രട്ടറി കെ.കെ എബ്രഹാം മുഖ്യ പ്രഭാഷണവും പ്രതിഭകളെ ആദരിക്കലും നടത്തി. ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാള ല്‍ അധ്യക്ഷം വഹിച്ചു.ഓണ്ലൈന്ലളിതഗാന മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം കെ പി സി സി എക്സിക്കുട്ടീവ് അംഗം പി പി ആലി നടത്തി. കെ പി സി സി എക്സി.അംഗം എന്‍.കെ വര്‍ഗ്ഗീസ്, എന്‍ സി കൃഷ്ണകുമാര്‍, ശ്രീജി ജോസഫ് ,സി.കെ ജിതേഷ്, സുന്ദര്‍രാജ് എടപ്പെട്ടി, ബിനുമാങ്കൂട്ടം, വിനോദ് തോട്ടത്തില്‍ ,സലീം താഴത്തൂര്‍, കെ പത്മനാഭന് ,ഹര്‍ഷല്‍ കോന്നാടന്‍ ,കെ കെ രാജേന്ദ്രന്, എം.വി രാജന്, അബ്രഹാം മാത്യു, ത്രേസ്യാമ്മ ജോര്‍ജ് ,സന്ധ്യ ലിഷു, സീനതോമസ്,ഒ.ജെ മാത്യു, വി ജെ പ്രകാശന്, കെഡി രവീന്ദ്രന്, അശോകന് ഒഴക്കോടി, എം.കെ ഗിരീഷ് കുമാര്‍, വി.കെ ഭാസ്ക്കരന്‍, സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...