നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം പ്രൊജക്റ്റ് കെ 2024 ജനുവരി 12 ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ. ശിവരാത്രി ദിനത്തിലാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രങ്ങളിൽ ഒന്നാണ് പ്രൊജക്റ്റ് കെ. ഫ്യൂച്ചറസ്റ്റിക് സയൻസ് ഫിക്ഷൻ ജോണറിലാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് ബോളിവുഡ് താരം ദീപിക പദുകോണാണ്. സിനിമ പാൻ ഇന്ത്യ തലത്തിൽ വൻശ്രദ്ധ നേടുമെന്നാണ് അണിയറ പ്രവർത്തകരുടെയും പ്രതീക്ഷ. ചിത്രത്തില്‍ ക്രിയേറ്റീവ് മെന്ററായി പ്രശസ്ത സംവിധായകനും നടനുമായ സിങ്കീതം ശ്രീനിവാസ റാവു എത്തുന്നുണ്ട്. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്. പ്രൊജക്റ്റ് കെയിൽ അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. പ്രഭാസിന്റെ പിറന്നാൾ ദിവസമാണ് പ്രൊജക്റ്റ് കെയുടെ ആദ്യ പോസ്റ്റർ പുറത്തുവിട്ടത്. ഒരു മൾട്ടീസ്റ്റാർ ബിഗ് ബജറ്റ് ചിത്രമാണ് പ്രോജക്ട് കെ. ഒരേ സമയം തെലുങ്കിലും ഹിന്ദിയിലുമാണ് സിനിമ ചിത്രീകരിക്കുന്നത്.
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...