കൂലി കൂട്ടിച്ചോദിച്ചതിന് ആദിവാസി മധ്യവയസ്കന് ക്രൂര മർദനം.വയനാട് അമ്പലവയല്‍ നീര്ച്ചാല് കോളനിയിലെ ബാബു എന്ന ചൊറിയനെയാണ് തൊഴിലുടമ മർദിച്ചത്. മുഖത്ത് ചവിട്ടേറ്റ് താടിയെല്ല് പൊട്ടിയ ബാബുവിനെ ആദ്യം ബത്തേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡി. കോളജിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ അമ്പലവയൽ മഞ്ഞപ്പാറ സ്വദേശി അനീഷിനെതിരെ പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരം പൊലീസ് കേസെടുത്തു
അമ്പലവയൽ മഞ്ഞപ്പാറ സ്വദേശി അനീഷിൻ്റെ വീട്ടിൽ ജോലിക്ക് പോയ ബാബുവിനാണ് കഴിഞ്ഞ ദിവസം ക്രൂര മർദനമേറ്റത്. കുരുമുളക് പറിച്ചതിന് കൂലിയായി 700 രൂപ ചോദിച്ചതിനാണ് മര്‍ദ്ധിച്ചതെന്ന് ബാബു പറഞ്ഞു.
മര്‍ദ്ദനത്തില്‍ അവശനായ ബാബുവിനെ എസ് ടി. പ്രമോട്ടര്‍ എത്തി ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. താടിയെല്ലിന് പൊട്ടലുള്ളതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
മര്‍ദ്ദിച്ച ശേഷം തള്ളിയിട്ടപ്പോളാണ് ബാബുവിന്റെ താടിയെല്ല് പൊട്ടിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇന്ന് പുലർച്ചെ മെഡി. കോളജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിച്ചപ്പോഴാണ് എസ് സി എസ് ടി വകുപ്പുകള്‍ പ്രകാരവും 325-ാം വകുപ്പനുസരിച്ചും അമ്പലവയല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് അന്വേഷിച്ച് ആവശ്യമെങ്കിൽ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുമെന്നാണ് സൂചന
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....
. കൽപ്പറ്റ: മാനന്തവാടിയിലെ മെഡിക്കല്‍ കോളജിലുണ്ടായ ചികിത്സാപിഴവുമായി ബന്ധപ്പെട്ട് വയനാട്ടില്‍ നിന്നുള്ള മന്ത്രിയെന്ന നിലയില്‍ എം എല്‍ എ എന്ന നിലയില്‍ ഒ ആര് കേളുവിന് തല്‍സ്ഥാനത്ത്...
ഒന്നാംഘട്ടമായി ഏറ്റെടുക്കുന്നത് 3.24 ഏക്കര്‍ ഭൂമി കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച നൂറുവീടുകളുടെ പദ്ധതിയുടെ ഒന്നാംഘട്ട സ്ഥലമെടുപ്പ് ജനുവരി 13-ഓടെ പൂര്‍ത്തീയാക്കുമെന്ന് ഡി സി സി...
മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിൻ്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, തിരുനാൾ ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇന്ന് വൈകുന്നേരം ഇടവക വികാരി റവ.ഫാദർ...
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങുമ്പോൾ തൃശൂരിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ കോൺഗ്രസിൻ്റെ അപ്രതീക്ഷിത നീക്കം. കാലങ്ങളായി എൽഡിഎഫിന്റെ കോട്ടയായി അറിയപ്പെടുന്ന കൈപ്പമംഗലം മണ്ഡലം ഇത്തവണ പിടിച്ചെടുക്കാൻ...