ധീര ജവാൻ വസന്തകുമാറിൻ്റെ ഓർമ്മ ദിനത്തിൽ വസന്തകുമാർ സ്മാരക സാംസ്കാരിക നിലയം നാടിന് സമർപ്പിച്ചു

. മേപ്പാടി: പുൽവാമ ഭീകരാക്രമണത്തിൽ രക്തസാക്ഷിയായ ജവാൻ വസന്തകുമാറിന്റെ സ്മരണാർത്ഥം വയനാട് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ച് അദ്ദേഹത്തിൻ്റെ ജന്മസ്ഥലമായ മേപ്പാടി ഗ്രാമ പഞ്ചായത്തിലെ വാഴക്കണ്ടി കോളനിയിൽ നിർമ്മാണം പൂർത്തിയാക്കിയ വസന്തകുമാർ സ്മാരക സാംസ്കാരിക നിലയം വസന്തകുമാറിന്റെ മക്കളായ അനാമികയും അമർദീപും ചേർന്ന് നാടിന് സമർപ്പിച്ചു. വാ ഴക്കണ്ടി കോളനി നിവാസികളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു വിദ്യാർത്ഥികൾക്ക് ഒരുമിച്ചിരുന്ന് പഠിക്കാനും കോളനിയിലെ ചടങ്ങുകൾ നടത്തുന്നതിനും വേണ്ടിയുള്ള ഒരു സാംസ്കാരിക നിലയം. വാഴക്കണ്ടി കോളനി ഉൾപ്പെടുന്ന പ്രദേശത്തെ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കൂടിയ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മുന്നിൽ വിഷയം അവർ ധരിപ്പിച്ചിരുന്നു. ഇതേതുടർന്നാണ് വാർഷിക പദ്ധതിയിൽ സാംസ്കാരിക നിലയത്തിന് വേണ്ടി 10 ലക്ഷം രൂപ വകയിരുത്തി നിർമ്മാണ പൂർത്തീകരിച്ചത്. വൈദ്യുതീകരണത്തിന് അടക്കമുള്ള തുക അനുവദിക്കുകയും അതുകൂടി പൂർത്തിയാക്കിയതിന് ശേഷമാണ് സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്തത്. വാഴക്കണ്ടി കോളനിയിൽ നടന്ന ചടങ്ങിൽ അഡ്വ. ടി. സിദ്ധിഖ് എം.എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓമന രമേശ്, വിവിധ തലങ്ങളിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകർ, ജവാൻ വസന്തകുമാറിന്റെ കുടുംബാംഗങ്ങൾ, എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post 4080 കിലോമീറ്റർ നടന്ന് സംവദിച്ചു: രാജ്യത്തെവിടെയും സന്തോഷമുള്ള കർഷകനെ കണ്ടില്ലന്ന് രാഹുൽ ഗാന്ധി
Next post രാഹുലിന് മുഖചിത്രം സമ്മാനിച്ച് നൈല റെഷ് വയുടെ ആഗ്രഹം സഫലമായി
Close

Thank you for visiting Malayalanad.in