യുവ വ്യാപാരിയുടെ ദുരൂഹ മരണം, സമഗ്ര അന്വേഷണം വേണം: വ്യാപാരി യൂത്ത് വിംഗ്

കാവും മന്ദം: കഴിഞ്ഞ ദിവസം മീനങ്ങാടിയിലെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ കാവുംമന്ദത്തെ യുവ വ്യാപാരി ന്യൂ സമ്പത്ത് വെജിറ്റബിൾസ് ഉടമ ഒല്ലാച്ചേരി ഖാലിദിന്റെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കാവുംമന്ദം യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. മരണപ്പെടുന്നതിന് മുമ്പ് അദ്ദേഹം സോഷ്യൽ മീഡിയകളിലൂടെ ചില ആരോപണങ്ങൾ പറഞ്ഞിട്ടുണ്ട്. അതുപോലെ അദ്ദേഹം എഴുതിവെച്ചെന്നു കരുതുന്ന കത്തുകളും പുറത്തുവന്നിട്ടുണ്ട്. ചില സാമ്പത്തിക ഇടപാടുകളും ഇതിനു പിറകിൽ ഉള്ളതായി മേൽ കത്തുകളിലൂടെയും മറ്റ് രീതിയിലും പുറത്തു വന്നിട്ടുണ്ട്. നേരിട്ടും അല്ലാതെയുമായി ഈ മരണത്തിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ സമഗ്രമായ അന്വേഷണത്തിലൂടെ അവരെ കണ്ടെത്തി നിയമപരമായി അവർക്കെതിരെ നടപടികൾ എടുക്കണം. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഉന്നത പോലീസ് അധികാരികൾക്ക് വ്യാപാരി യൂത്ത് വിംഗ് പരാതി നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ ടി ജിജേഷ്, ട്രഷറർ പി ഷമീർ, പി കെ മുജീബ്, ഡിറ്റോ മൽക്ക, ടി ഗഫൂർ, അങ്കിത അബിൻ, ശ്രീജേഷ്, ബഷീർ പുള്ളാട്ട്, കെ ജൗഷീർ, എം കെ റഫീഖ്, കെ നാസർ, കെ എ റെജിലാസ്, റിയോൺ മഠത്തിൽ, സെൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post അസോസിയേഷൻ ഓഫ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്‌സ് ഇന്ത്യ ദേശീയ അവാർഡ് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിന്
Next post ഉത്സവപ്രതീതിയില്‍ ആശ ഫെസ്റ്റ്;: ആഘോഷമാക്കി ആശമാര്‍
Close

Thank you for visiting Malayalanad.in