വയനാട്
മേപ്പാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന തൃക്കൈപ്പറ്റ നെല്ലിമാളം തെങ്ങനാമോളയിൽ പി. വി. കുഞ്ഞിന്റെ മകൻ ജിതിൻ വർഗീസാണ് (29) മരിച്ചത്. ജിതിൻ ഓടിച്ചിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടം സംഭവിച്ചത്. അടുത്തയാഴ്ച വിവാഹം നിശ്ചയിച്ചിരുന്നതാണ്. മാതാവ് ലിസി വർഗീസ്(A U P സ്കൂൾ വാഴവറ്റ), സഹോദരി ചിഞ്ചു മനോജ്. സഹോദരി ഭർത്താവ് മനോജ് ചാക്കോ. മൃതദേഹം നാളെ രാവിലെ വീട്ടിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.