ഹരികുമാറിൻ്റെ മരണം: അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണം:ടി. സിദ്ധിഖ് എം.എല്‍.എ

കല്‍പ്പറ്റ: അമ്പലവയലില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കുരുക്കില്‍പ്പെട്ട് ചത്ത കടുവയുടെ ജഡം ആദ്യം കണ്ടു എന്ന് പറയുന്ന ഹരികുമാറിന്റെ മരണത്തിന് കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് ആവശ്യപ്പെട്ടു. അമ്പലവയല്‍ പാടിപറമ്പിന് സമീപത്തെ പള്ളിയാല്‍ മുഹമ്മദിന്റെ തോട്ടത്തിലായിരുന്നു കടുവയുടെ ജഡം കണ്ടെത്തിയത്. കടുവ ചത്തതുമായി ബന്ധപ്പെട്ട് ഫോണില്‍ നിരന്തരം വിളിക്കുകയും നേരിട്ട് ചോദ്യം ചെയ്യുകയും, ഹരികുമാര്‍ കൊലപ്പെടുത്തി എന്ന രീതിയില്‍ ഉദ്യോഗസ്ഥര്‍ സംസാരിച്ചതും ഹരികുമാറിന്റെ മരണത്തിന് മാനസികമായി പീഡിപ്പിക്കാന്‍ ശ്രമം നടത്തിയെന്നുള്ള സാഹചര്യം ഉള്‍പ്പെടെ പരിശോധനക്ക് വിധേയമാക്കണം. ഇതിലെല്ലാം മനംനൊന്താണ് ആത്മഹത്യ നടന്നിട്ടുള്ളത്. ഹരികുമാറിന്റെ മരണത്തില്‍ കടുത്ത അമര്‍ഷവും, വേദനയും രേഖപ്പെടുത്തുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ വന്യമൃഗങ്ങള്‍ക്ക് നല്‍കുന്ന പരിഗണന പോലും മനുഷ്യന് നല്‍കാത്ത സമീപനം ഒരിക്കലും നീതീകരിക്കാന്‍ സാധിക്കില്ല. വന്യമൃഗങ്ങളുടെ ആക്രമണത്തിന് തുല്യമായ രീതിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മനുഷ്യരോട് സ്വീകരിക്കുന്ന അതിക്രമങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഏക ആശ്രയമായിരുന്ന ഹരികുമാറിന്റെ മരണത്തോട് കൂടി ഒറ്റപ്പെട്ട ഭാര്യയും രണ്ട് മക്കളുമടങ്ങിയ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വഴിയോര കച്ചവടത്തിൻ്റെ നിലവാരമുയർത്താൻ സർക്കാർ സഹായം: തൊഴിലാളി പ്രതിനിധികൾക്ക് കിലെ പരിശീലനം നൽകി.
Next post സംസ്ഥാന ബധിര കായിക കൗൺസിലിൻ്റെ ബധിര ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് നാളെ വയനാട്ടിൽ തുടങ്ങും.
Close

Thank you for visiting Malayalanad.in