കൽപറ്റ : വഴിയോര കച്ചവടത്തിൻ്റെ നിലവാരമുയർത്താൻ സർക്കാർ സഹായം. വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി നിലവാരം മെച്ചപ്പെടുത്താൻ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻറ് എംപ്ലോയ്മെൻ്റ് ബോധവൽക്കരണ പരിപാടി തുടങ്ങി.
കേരളത്തിലെ തൊഴിലാളികളുടെയും തൊഴിൽ മേഖലയുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സർക്കാർ തൊഴിൽ വകുപ്പ് സ്വയംഭരണ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻറ് എംപ്ലോയ്മെൻറ് (കിലെ) ന്റെ ആഭിമുഖ്യത്തിൽ വയനാട് ജില്ലയിലെ വഴിയോര കച്ചവടകാർക്കായി കല്പറ്റ ഗ്രീൻ ഗേറ്റ്സ് ഹോട്ടലിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
വിവിധ സർക്കാർ പദ്ധതികളിലൂടെ വഴിയോര കച്ചവടക്കാർക്ക് വിവിധ ക്ഷേമ പദ്ധതികൾ നടപ്പാക്കുമെന്ന് കിലെ അധികൃതർ പറഞ്ഞു.
. കിലെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗം പി കെ അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിക്ക് കോഴിക്കോട് ലോ കോളേജ് പ്രിൻസിപ്പൽ ഡോ.എൻ.കൃഷ്ണകുമാർ, എച്. ആർ. ട്രെയിനർ അബിൻ സി ഉബൈദ് എന്നിവർ നേതൃത്വം നൽകി.
മേപ്പാടി : ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ രോഗ നിർണ്ണയത്തിന് ഗണനീയമായ സ്ഥാനമുള്ള റേഡിയോളജി & ഇമേജിങ് സയൻസസ് വിഭാഗത്തിൽ സ്ഥാപിച്ച അത്യാധുനിക സി ടി സ്കാൻ മെഷീൻ...
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...