രാഹുൽ ഗാന്ധി എം പി. 12-ന് വയനാട്ടിലെത്തും. ഭാരത് ജോഡോ യാത്രക്ക് ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന അദ്ദേഹത്തിന് 13-ന് മീനങ്ങാടിയിൽ വലിയ സ്വീകരണം നൽകാൻ കോൺഗ്രസ് ഒരുക്കം തുടങ്ങി. വയനാട് പല വിധ വിഷയങ്ങളിൽ സംഘർഷഭരിതമായി നിൽക്കുമ്പോഴാണ് ഒരിടവേളക്കും ഭാരത് ജോഡോ യാത്രക്കും ശേഷം രാഹുൽ ഗാന്ധി എം.പി 12,13 തീയതികളിൽ വയനാട്ടിൽ പര്യടനം നടത്തുന്നത്. . 12-ന് വൈകുന്നേരം ജില്ലയിലെത്തുന്ന രാഹുൽഗാന്ധി 13നാണ് വിവിധ പരിപാടികളിൽ പങ്കെടുക്കുക. മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിലേക്ക് നൽകിയ ഉപകരണങ്ങളുടെ കൈമാറ്റങ്ങൾ, പുതിയ കെട്ടിടോദ്ഘാടനങ്ങൾ, ഒദ്യോഗിക യോഗങ്ങൾ എന്നിവയിൽ രാഹുൽ ഗാന്ധി സംബന്ധിക്കും. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം ആദ്യമായി ജില്ലയിൽ എത്തുന്ന രാഹുൽ ഗാന്ധിക്ക് ഉജ്ജ്വല വരവേൽപ്പ് നൽകാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. ഇതു സംബന്ധിച്ച് ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ്റെ നേതൃത്വത്തിൽ ഭാരവാഹികളുടെ യോഗം കൽപ്പറ്റയിൽ നടന്നു.
13-ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് പൊതുസമ്മേളനം നടക്കുക.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....