കൽപ്പറ്റ : ഹരികുമാറിൻ്റെ മരണത്തിന് ഉത്തരവാദി വനം വകുപ്പാണന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് മാർച്ച് നടത്തി : അമ്പലവയൽ അമ്പുകുത്തിയിൽ കടുവയെ ചത്ത നിലയിൽ കണ്ട സംഭവത്തിൽ ആദ്യം കണ്ടയാളെ വനം വകുപ്പ് ചോദ്യം ചെയ്യലിൻ്റെ പേരിൽ നിരന്തരം പീഢനത്തിനിരയാക്കി ക്ഷീരകർഷകൻ ഹരി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ കുറ്റക്കാരായ മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ഹരിലാലിനെ സർവ്വീസിൽ നിന്ന് മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നും കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും മാതൃകാപരമായ ശിക്ഷാ നടപടി കൈക്കൊള്ളണമെന്നും, ഹരിയുടെ കുടുംബത്തിന് സർക്കാർ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും, കുടുംബത്തിന് ആശ്രിത നിയമനം നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് അൻവർ താഞ്ഞിലോട് അധ്യക്ഷത വഹിച്ചു. ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂല നടപടിയുണ്ടായില്ലെങ്കിൽ നാളെ യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഡി.എഫ്.ഒ.ഓഫീസ് മാർച്ച് അടക്കമുള്ള സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് മാർച്ച് ഉത്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സമിതി അംഗം അരുൺദേവ് മുന്നറിയിപ്പ് നൽകി. താരിഖ് കടവൻ മുഖ്യപ്രഭാഷണം നടത്തി. ഡിൻ്റോ ജോസ്, സിറിൽ ജോസ്, സിജു പൗലോസ്, പി.ഇ.ഷംസുദ്ദീൻ, സുകന്യ മോൾ, ഹൈദറലി, മുത്തലിബ്, പി.എം.മൻസൂർ, നൗഫൽ, സതീശൻ കല്ലായി, സുലൈമാൻ, സാജിർ, വിഷ്ണു എന്നിവർ സംസാരിച്ചു.അതുല്യ സ്വാഗതവും നോറിഷ് നന്ദിയും പറഞ്ഞു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...