കൽപ്പറ്റ: വയനാട്ടിൽ
പ്രസവത്തെ തുടർന്ന് മൂന്ന് യുവതികൾ മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കൽപ്പറ്റ ജനറൽ ആശുപത്രിക്ക് മുൻപിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം തുടങ്ങി. പൊതുപ്രവർത്തകനും സിനിമാതാരവുമായ എയ്ഞ്ചൽ മോഹനാണ് സമരം നടത്തുന്നത്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക ,ആശുപത്രിയിൽ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സത്യാഗ്രഹം.
വയനാട്ടിൽ വിദഗ്ധ ചികിത്സ ലഭിക്കാതെ രക്തസ്രാവത്തെ തുടർന്ന് മൂന്നാമത്തെ യുവതിയും ഇന്നലെ മരിച്ചതിനെ തുടർന്നാണ് സമരം.
വെങ്ങപ്പള്ളി പുഴമുടി ആർ.സി.എൽ.പി സ്കൂളിന് സമീപത്തെ രാജൻ്റെ മകൾ ഗീതു (24) ആണ് കഴിഞ ദിവസം രാത്രി മരിച്ചത്. കൽപ്പറ്റ കൈനാട്ടിയിലെ ജനറൽ ആശുപത്രിയിൽ നിന്നുണ്ടായ ചികിത്സ പിഴവിനെ തുടർന്നാണ് മരിച്ചതെന്നാണ് ബന്ധുക്കൾ ആരോപിച്ചിരുന്നു.
.
കൽപ്പറ്റ ജനറൽ ആശുപത്രിയിൽ നിന്നും സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ച കുപ്പാടിത്തറ സ്വദേശിനി രണ്ടാഴ്ച മുമ്പും മാനന്തവാടി സെൻ്റ് ജോസഫ്സ് ആശുപത്രിയിൽ നിന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ച വെള്ളമുണ്ട സ്വദേശിനി ഒരാഴ്ച മുമ്പും രക്തസ്രാവത്തെ തുടർന്നാണ് മരിച്ചത്.
ഗീതു മരിച്ച സംഭവത്തിൽ ബി.ജെ.പി. കൽപ്പറ്റ ജനറൽ ആശുപത്രിയിലേക്ക് ഇന്നലെ മാർച്ച് നടത്തിയിരുന്നു.
ഇത്തരം മരണങ്ങൾ തുടർന്നിട്ടും നടപടി യില്ലാത്ത സർക്കാരിനെതിരെയാണ് തൻ്റെ പ്രതിഷേധമെന്ന് നടൻ കൂടിയായ എയ്ഞ്ചൽ മോഹൻ പറഞ്ഞു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...