. പുൽപ്പള്ളി:
പെരിക്കല്ലൂരിൽ വർഷങ്ങളായി ഉപയോഗിക്കുന്ന നടവഴി അയൽവാസി അടച്ചു. ഇതിനെതിരെ വയോധിക കലക്ടർക്ക് പരാതി നൽകി. അധികൃതരെത്തി 3 അടി വീതിയിൽ വഴി പുനഃസ്ഥാപിച്ച് തുറന്നു നൽകി. മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്തിലെ രണ്ടാം വാർഡിൽ താമസിക്കുന്ന കൊപ്പറമ്പിൽ നബീസ(85) എന്ന വയോധികയുടെ വീട്ടിലേക്കുള്ള നടവഴി തടസ്സപ്പെടുത്തി തിനാൽ അവർ ദുരിതത്തിലായിരുന്നു.. 30 വർഷമായി ഉപയോഗിക്കുന്ന വഴിയാണ് ശനിയാഴ്ച സ്വകാര്യവ്യക്തി അടച്ചത്. വർഷങ്ങൾക്ക് മുമ്പ് സ്ഥലംവാങ്ങിയപ്പോൾ മൂന്നടി വഴി കാണിച്ചാണ് ആധാരം രജിസ്റ്റർ ചെയ്തതെന്ന് നബീസ പറയുന്നു. കിടപ്പുരോഗിയായ നബീസയ്ക്ക് ആശുപത്രിയിൽ പോകാൻപോലും വഴിയില്ലാത്ത അവസ്ഥയായിരുന്നു. അസുഖം മൂർച്ഛിക്കുമ്പോൾ കസേരയിലിരുത്തിയാണ് ആംബുലൻസിലേക്ക് എത്തിക്കാറുള്ളത്. ഈ വഴിയാണ് ഇരുമ്പുകമ്പി സ്ഥാപിച്ച് കോൺക്രീറ്റ് ചെയ്ത് നടക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ഗ്രാമപ്പഞ്ചായത്തംഗം ജോസ് നെല്ലേടത്തിന്റെ നേതൃത്വത്തിൽ സബ് കളക്ടർക്കും , ജില്ലാ പോലീസ് മേധാവിക്കും, എ.ഡി.എം വില്ലേജ് ഓഫീസർ എന്നിവർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് മേൽ അധികാരികളിൽ നിന്നും ഉണ്ടായ ഉത്തരവിനെ തുടർന്ന് ഇന്ന് പുൽപ്പള്ളി വില്ലേജ് ഓഫീസറും മറ്റ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് പരിശോധിച്ചതിനെ തുടർന്ന് പരാതിക്കാരന്റെ ആവശ്യം ന്യായമാണെന്ന് കണ്ട് വഴി തുറന്നു കൊടുത്തു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....