ഏകദിന ചലച്ചിത്ര പ്രദർശനം നാളെ എൻ.എം.എസ്.എം ഗവ.കോളേജിൽ

നേതി ഫിലിം സൊസൈറ്റി കൽപ്പറ്റ എൻ.എം.എസ്.എം ഗവ.കോളേജ് മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തിൽ എൻ.എം.എസ്.എം ഗവ.കോളേജിൽ നാളെ രാവിലെ 9.30ന് ഏകദിന ചലച്ചിത്ര പ്രദർശനം സംഘടിപ്പിക്കുന്നു.
ലെബനീസ് നടിയും സംവിധായകയുമായ നദീൻ ലബാക്കി സംവിധാനം ചെയ്ത ‘കാഫർണാം’ , ഇറാനിയൻ ചലച്ചിത്ര സംവിധായകൻ മൊഹ് സെൻ മഖ്മൽ ബഫ് സംവിധാനം ചെയ്ത ‘ ദി പ്രസിഡണ്ട്’ സിനിമയുമാണ് ചലച്ചിത്ര പ്രദർശനത്തിൽ അവതരിപ്പിക്കുന്നത്. ലെബനിലെ ദാരിദ്ര്യം , യുദ്ധങ്ങൾ, ആഭ്യന്തര കലാപങ്ങൾ, അതിൻ്റെ ഇരകളെ സംബന്ധിച്ച കഥയാണ് കാഫർണാം ചലച്ചിത്രം പറയുന്നത് ,
ഇറാനിൽ മുപ്പതിലധികം ചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത മൊഹ് സെൻ മഖ്മൽ ബഫിയുടെ പല സിനിമകൾക്ക് നിരോധനം നേരിട്ടിരുന്നു. 2005-ൽ ഇറാനിൽ നിന്ന് പാരീസിലേക്ക് അദ്ദേഹത്തിന് താമസം മാറ്റെണ്ടിവന്നു.ഐ എഫ് എഫ് കെ ഫെസ്റ്റിവെല്ലി ദി പ്രസിഡണ്ട് ചലച്ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരളത്തെ ശ്രീലങ്കയാക്കാൻ ശ്രമിക്കുന്ന ബഡ്ജറ്റാണ് പിണറായി സർക്കാരിന്റെത്; ജമീല ആലിപ്പറ്റ
Next post കാട്ടിലുള്ള കടുവയേക്കാൾ അപകടകാരി സംസ്ഥാന ഭരണകൂടം : എം.ടി. രമേഷ്
Close

Thank you for visiting Malayalanad.in