കൽപ്പറ്റ: ഇടതു സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി. ഇന്ധന സെസ്സ് പിൻവലിക്കുക, വന്യമൃഗ ശല്യം പരിഹരിക്കുന്നതിനായി പദ്ധതിയും കൂടുതൽ തുകയും അനുവദിക്കുക, വയനാടിനോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ജില്ല അഭിമുഖീകരിക്കുന്ന വിവിധ വിഷങ്ങൾ ചൂണ്ടിക്കാട്ടിയാണ് കളക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തിയത്. പാവപ്പെട്ട ജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്യാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. സാമ്പത്തിക മേഖലയിൽ കേരളത്തെ ശ്രീലങ്കയ്ക്ക് സമാനമാക്കാൻ ശ്രമിക്കുന്ന ബഡ്ജറ്റാണ് പിണറായി സർക്കാർ സംസ്ഥാനത്ത് അടിച്ചേൽപിക്കാൻ ശ്രമിക്കുന്നതെന്ന് ധർണ്ണാ സമരം ഉദ്ഘാടനം ചെയ്യ്തു കൊണ്ട് കെ.പി.സി.സി. ജനറൽ സെക്രട്ടറി ജമീല ആലിപ്പറ്റ പറഞ്ഞു. ഡിസിസി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി.ജനറൽ സെക്രട്ടറി കെ.കെ.അബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. പി.കെ.ജയലക്ഷ്മി, കെ.എൽ.പൗലോസ്, കെ.കെ.വിശ്വനാഥൻ മാസ്റ്റർ, അഡ്വ.എൻ.കെ.വർഗ്ഗീസ്, പി.പി. ആലി,അഡ്വ.ടി.ജെ.ഐ സക്ക്, ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, എൻ.എം.വിജയൻ, ബിനു തോമസ്, എം.ജി.ബിജു, ഡിപി രാജശേഖരൻ, അഡ്വ.പി.ഡി.സജി, പോൾസൺ കൂവക്കൽ, പി.എം. സുധാകരൻ, എക്കണ്ടി മൊയ്തൂട്ടി വിജയമ്മ ടീച്ചർ, ശോഭനകുമാരി പി, ചിന്നമ്മ ജോസ്. രാജേഷ് കുമാർ, ഗോകുൽദാസ് കോട്ടയിൽ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ തുടങ്ങി നിരവധിയാളുകൾ ധർണ്ണയിൽ പങ്കെടുത്തു.
മേപ്പാടി : ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ രോഗ നിർണ്ണയത്തിന് ഗണനീയമായ സ്ഥാനമുള്ള റേഡിയോളജി & ഇമേജിങ് സയൻസസ് വിഭാഗത്തിൽ സ്ഥാപിച്ച അത്യാധുനിക സി ടി സ്കാൻ മെഷീൻ...
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...