അദാനി വിഷയത്തിൽ വയനാട്ടിലും സമരം: എസ് ബി ഐ ഓഫീസിനു മുൻപിൽ കോൺഗ്രസ് ധർണ നടത്തി

കൽപ്പറ്റ:
അദാനി വിഷയത്തിൽ വയനാട്ടിലും സമരം. കേന്ദ്ര സർക്കാർ സ്വത്തുക്കൾ കോർപ്പറേറ്റുകൾക്ക് തീറെ ഴുതുന്നു എന്നാരോപിച്ച് കൽപ്പറ്റയിൽ എസ് ബി ഐ ഓഫീസിനു മുൻപിൽ കോൺഗ്രസ് ധർണ നടത്തി.
എൽ ഐ സിയും ദേശസാൽകൃത ബാങ്കുകളും വിൽപ്പന നടത്താനുള്ള കേന്ദ്രസർക്കാറിന്റെ തീരുമാനത്തിനെതിരെ ദേശ വ്യാപകമായി കോൺഗ്രസ് പ്രക്ഷോഭത്തിലാണ് .പാർലമെൻ്റിന് മുമ്പിൽ എം.പി. മാർ നടത്തുന്ന സമരത്തിൻ്റെ ഭാഗമായി
കേരളത്തിൽ മുഴുവൻ ജില്ലകളിലും സമരം നടത്തി.
വയനാട് ഡി.സി.സിയുടെ നേതൃത്വത്തിൽ കൽപ്പറ്റ നഗരത്തിൽ പ്രകടനവും കൽപ്പറ്റ എസ് ബി ഐ ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണയും നടത്തി. ഡി.സി.സി പ്രസിഡൻറ് എൻ.ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ അബ്രഹാം മുഖ്യപ്രഭാഷണം നടത്തി.
എ.ഐ.സി.സി അംഗം പി.കെ ജയലക്ഷ്മി, കെ.പി.സി.സി അംഗം പി.പി ആലി, എം.ജി ബിജു, എം.എ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ കെ .ഭാർഗ്ഗവനെ അനുസ്മരിച്ചു
Next post പി. എഫ്. പെൻഷനേഴ്സ് അസോസിയേഷൻ പി.എഫ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
Close

Thank you for visiting Malayalanad.in