നല്ലൂർനാട് സർവീസ് സഹകരണ ബാങ്ക് നാലാംമൈലിൽ സായാഹ്ന ശാഖ തുറന്നു.

നല്ലൂർനാട് സർവീസ് സഹകരണ ബാങ്ക് നാലാംമൈലിൽ തുറന്ന സായാഹ്ന ശാഖ കേരള ബാങ്ക് പ്രസിഡൻ്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് മനു ജി കുഴിവേലി അധ്യക്ഷനായി. ബാങ്കിൻ്റെ എടിഎം കാർഡ് വിതരണോദ്ഘാടനം സഹകരണ ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ സി കെ ശശീന്ദ്രൻ നിർവഹിച്ചു. കേരള ബാങ്ക് ഡയറക്ടർ പി ഗഗാറിൻ ആദ്യ നിക്ഷേപം ഏറ്റുവാങ്ങി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ആദ്യ വായ്പ വിതരണം ചെയ്തു. പത്മശ്രീ ചെറുവയൽ രാമൻ മുഖ്യാതിഥിയായി പങ്കെടുത്തു. മികച്ച ജൈവവൈവിധ്യ സംരക്ഷക കർഷകൻ എ ബാലകൃഷ്ണൻ, മുതിർന്ന ബാങ്ക് ജീവനക്കാരൻ കെ വി ചാക്കോ, ആദ്യകാല മെമ്പർമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ബാങ്ക് സെക്രട്ടറി ഇൻ ചാർജ് രാജു മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എ ജോണി, ജില്ലാ പഞ്ചായത്തംഗം കെ വിജയൻ, കേരളാ ബാങ്ക് റീജണൽ ജന. മാനേജർ അബ്ദുൾ മുജീബ്, അബ്ദുൾ റാഷിദ്, ശിഹാബുദ്ധീൻ അയാത്ത്,എം നവനീത് കുമാർ, എന്നിവർ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡൻ്റ് എം പി വത്സൻ സ്വാഗതവും കെ മുരളീധരൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കർണ്ണാടകയിലെ ഇഞ്ചി ഷെഡിൽ മലയാളി കർഷകന് നേരെ ഗുണ്ടാവിളയാട്ടമെന്ന്: ഇഞ്ചി വിറ്റ പണം ചോദിച്ചതിന് മർദ്ദിച്ചതായി പരാതി
Next post ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ കെ .ഭാർഗ്ഗവനെ അനുസ്മരിച്ചു
Close

Thank you for visiting Malayalanad.in