ജനദ്രോഹ ബജറ്റിനെതിരെ കേരളാ കോൺഗ്രസ്സ് ധർണ്ണ നടത്തി.

ഉപ്പു് തൊട്ടു് കർപ്പൂരം വരെ എല്ലാ സാധനങ്ങളുടേയും സേവനങ്ങളുടേയും വില വർദ്ധനയ്ക്ക് ഇടയാക്കുന്ന ജനദ്രോഹ ബജറ്റാണ് ഇടതുപക്ഷ സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചിരിക്കുന്നതു് എന്നും ഈ ജനദ്രോഹ നടപടിയിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും കേരളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.ആൻറണി ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്പറ്റയിൽ വച്ച് നടത്തിയ ധർണ്ണ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ജില്ലാ സെക്രട്ടറി ജോസഫ് കളപ്പുര അദ്ധ്യക്ഷം വഹിച്ചു.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ.ജോർജ് വാത്തുപറമ്പിൽ, അഷറഫ് പൂക്കയിൽ, പൗലോസ് കുരിശ്ശിങ്കൽ, സണ്ണി പുൽപ്പള്ളി, മാത്യു പുൽപ്പറമ്പിൽ,ബിജു ഏലിയാസ്, സിബി ജോൺ, പൗലോസ് തവിഞ്ഞാൽ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വൈഗ അഗ്രിഹാക്കത്തോൺ രജിസ്ട്രേഷൻ ആരംഭിച്ചു
Next post കർണ്ണാടകയിലെ ഇഞ്ചി ഷെഡിൽ മലയാളി കർഷകന് നേരെ ഗുണ്ടാവിളയാട്ടമെന്ന്: ഇഞ്ചി വിറ്റ പണം ചോദിച്ചതിന് മർദ്ദിച്ചതായി പരാതി
Close

Thank you for visiting Malayalanad.in